Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]
ഇവിടെ എത്തിയത് തന്നെ ഭാഗ്യം...
അങ്ങനെ ഞാൻ കട്‌ലറ്റ് കഴിക്കാനായി എൻ്റെ കൈ അമ്മുവിൽ നിന്നും മാറ്റിയതും അമ്മു വേഗം എൻ്റെ കൈ പിടിച്ച് അവളുടെ അരയിൽ തന്നെ കൊണ്ട് വച്ചു... എന്നിട്ട് അവളുടേത് ഇരുന്ന് കഴിച്ചു...
അത് ശരി... അപ്പൊ ആൾക്കും ഇതിഷ്ടപ്പെട്ടെന്ന് സാരം...
ഇപ്പോ ശരിയാക്കാം... ഞാനവളുടെ ഇടുപ്പിലേ മാംസത്തുടിപ്പിൽ ഒന്ന് ഞെക്കിവിട്ടതും അമ്മു പെട്ടെന്ന് ഒന്ന് ഞെട്ടി...
" ഹാ..ഹ്.... ചുമ്മാതിരി ജിത്തേട്ടാ... ഞാനിതോന്നു കഴിച്ചൊട്ടെ..."
അമ്മു എന്നെ നോക്കി ചിണുങ്ങിക്കൊണ്ട് ഇടത്തെ കൈ മുട്ടുകൊണ്ട് എൻ്റെ വയറ്റിന് ഇട്ടൊരു കുത്ത് തന്നുകൊണ്ട് പറഞ്ഞു...
"ആഹ്.... അപ്പൊ എൻ്റെ കൈ ഇങ്ങനെ പിടിച്ചുവച്ചാൽ ഈ പറഞ്ഞതൊന്നും എനിക്ക് കഴിക്കണ്ടെ...?"
ഞാൻ അമ്മുവിൻ്റെ കാതിൽ മുഖം അടുപ്പിച്ചുകൊണ്ട് പറഞ്ഞു... ഒപ്പം ഒന്നൂടെ അവളുടെ അരയിലെ തൂടിപ്പിൽ ഞെക്കി.. ഇപ്രാവശ്യം മെല്ലെയാണെന്ന് മാത്രം...
"അപ്പുറത്തെ കൈകൊണ്ട് കഴിക്കണം... അല്ലേൽ ഞാൻ വായില് വെച്ച് തരാ... എന്തേ..."
അമ്മു അല്പം ഗമയോടെ പറഞ്ഞു... മുഖത്ത് അൽപ്പം നാണം ഇല്ലാതില്ല....
അത് കേട്ടപ്പോ എനിക്കും ചെറുതായി നാണം വന്നു... പക്ഷേ അത് പുറത്തുകാണിച്ചില്ല... ശേഷം ഞാൻ ചുറ്റുമൊന്ന് നോക്കി. ആരെങ്കിലും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അറിയാൻ...
ഇതിനിടയിലും ഞാൻ മെല്ലെ വിരലുകൊണ്ട് അവളുടെ ഇടുപ്പിൽ അമർത്തുന്നുണ്ട്... ടെൻഷൻ കൊണ്ടാണേൽ കൈ പിൻവലിക്കണം എന്നുണ്ട്... പക്ഷേ സുഖം കൊണ്ടാണേൽ അവിടെത്തന്നെ വെക്കാനും തോന്നുന്നു...
അവളാണെങ്കിൽ സുഖംപിടിച്ച് ഇരിക്കാണ്... നിനക്ക് ഈ ചേട്ടനെ ഇഷ്ടാണെന്ന് വേഗം അങ്ങ് പറഞ്ഞൂടെ പെണ്ണെ.... അപ്പൊ നിൻ്റെ ചേട്ടന് ഇത്തിരി ടെൻഷൻ കുറക്കായിരുന്നു... പിന്നെ ഇങ്ങനെയുള്ള
💬 Comments
View all comments