0%

Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 21.7K

കുസൃത്തിരങ്ങൾ ചെയ്താലും പേടിക്കണ്ടല്ലോ...

"പോടി പെണ്ണെ... അങ്ങ് കൊഞ്ചല്ലേ.. ദേ മറ്റേ കൊച്ച് നമ്മളെ നോക്കുന്നുണ്ട്...."

ഞാൻ പറഞ്ഞതും അമ്മു അവിടേക്ക് നോക്കി... അവൾക്ക് കൂസലൊന്നും ഇല്ല... ഞാൻ മെല്ലെ ഇടം കൈകൊണ്ട് കട്‌ലറ്റ് എടുത്ത് കഴിച്ചു...

രണ്ട് കണ്ണുകൾ മാത്രം ഞങ്ങളെ നോക്കിച്ചിരിക്കുന്നുണ്ട്... ഐശ്വര്യയാണ്... ഞങ്ങൾ നോക്കുന്നത് കണ്ടതും വീണ്ടും ചിരിച്ചുകൊണ്ട് മെല്ലെ തലയാട്ടി... നടക്കട്ടെ എന്ന ഭാവത്തിൽ...

ഞാൻ വളിച്ചൊരു ചിരിയങ്ങ് കൊടുത്തു... അമ്മുവാണേൽ കൂളായിട്ട് ഒന്നുമറിയാത്ത പോലെ ഇരിക്കുന്നുണ്ട്.... ഞാൻ മെല്ലെ എൻ്റെ കൈ പിൻവലിക്കാൻ നോക്കി... എവിടെ.. അവൾ വിടുന്നില്ല....

ഈ യക്ഷികുഞ്ഞിന് നാണമൊന്നുമില്ലേ? ഞാൻ അമ്മുവിനെ നോക്കിക്കൊണ്ട് മനസ്സിൽ പറഞ്ഞു... കേൾക്കെ പറഞ്ഞാല് കൊല്ലും എന്നെ...

ഈ പേരിട്ടത് ഞാനാണെന്ന് അവൾക്കറിയാം.. ആൻ്റിയെങ്ങാനും ഈ പേര് വിളിച്ചാല് എനിക്കാണ് അതിൻ്റെ ക്ഷധം ഏൽക്കുക.... നന്ദുട്ടൻ നേരിട്ടൊന്നും ചെയ്യില്ല... ഞാൻ വഴിയാണ് അവൻ്റെ പരിപാടി...

ഞാൻ ഐശ്വര്യയെ കണ്ണടച്ച് കാണിച്ചതും അവൾക്ക് വെറെ ടേബിളിൽ നിന്ന് വിളി വന്നു... ശേഷം എന്നെ നോക്കി ഒരു ചിരി ചിരിച്ചുകൊണ്ട് അവിടേക്ക് പോയി.... ഭാഗ്യം...

ഞങൾ കഴിച്ചു കഴിഞ്ഞപ്പോൾ ഐശ്വര്യ കുട്ടി ചിരിയോടെ ബില്ലുമായി വന്നു... തുറന്ന് നോക്കിയപ്പോൾ ആഹാ... കൊള്ളാം... നല്ല ഐശ്വര്യം ഉള്ള ബില്ല്...

അത്യാവശ്യം റേറ്റ് ഉണ്ട്. മൊത്തം 120 അടുപ്പിച്ച് ആയി... പക്ഷേ ലേശം സെറ്റപ്പ് ഒക്കെ ഉള്ളതുകൊണ്ട് വല്യ കുഴപ്പമില്ല. പിന്നെ കട്‌ലറ്റ് കൊള്ളാം... കോഫീ പിന്നെ കോമൺ ആണല്ലോ... എന്നാലും നൈസാണ്...

"സർ, ഇത് സറിൻ്റെ ഗേൾഫ്രണ്ട് ആണോ..."

ഞാൻ ബില്ല് നോക്കുന്നതിനടിയിൽ ഐശ്വര്യ കള്ളചിരിയോടെ

💬 Comments

View all comments