0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 101.3K

എന്താ സ്നേഹം വല്യമ്മയോട്... തേനൊലിക്കുവല്ലേ..."

ആൻ്റി കളിയാക്കി ചിരിച്ചു....

"നീ പോടീ... പെറ്റത് നീയാണെങ്കിലും അവളെൻ്റെ മോളാ... "

അമ്മ അൽപ്പം ഗമയോടെ പറഞ്ഞിട്ട് ആൻ്റിയെ ശകാരിച്ചു...

"ഓ... നിങ്ങള് ഒരു വല്ല്യമ്മയും മോളും... എനിക്കെൻ്റെ ചെറുക്കന്മാരുണ്ട്... അത് മതി... അല്ലെടാ..."

എൻ്റെ വായിലേക്ക് കാഷ്യു നീട്ടികൊണ്ട് ആൻ്റി പറഞ്ഞു... ഞാൻ കഴിച്ചതും നന്ദുട്ടൻ്റെ വായിലേക്കും ഇട്ട് കൊടുത്തു...

"പിന്നല്ലാതെ... "

നന്ദുട്ടൻ്റെ തോളിൽ കൈയിട്ടുകൊണ്ട് ഞാൻ ചിരിച്ചു... അവനും തിരിച്ച് കീരിപ്പല്ലുകൾ കാട്ടി ചിരിച്ചു...

"അവൾക്ക് കൂറ് അമ്മയോടാ... അമ്മ പറഞ്ഞാല് ആൻ്റിയെ തട്ടാൻപോലും മടിക്കില്ല..."

തമാശ ആണെങ്കിലും ഒരു സത്യാവസ്ഥ തുറന്ന് പറഞ്ഞു...

"ആ... അതിലെനിക്ക് യാതൊരു സംശയവുമില്ല... എന്നെ കണ്ണെടുത്താ കണ്ടൂട യക്ഷിപിശാചിന്..."

ആൻ്റി പുരികം ചുളിച്ചുകൊണ്ട് പറഞ്ഞു.... അത് കേട്ടവഴി എനിക്കും നന്ദുട്ടനും ചിരി പൊട്ടി... പക്ഷേ അമ്മക്ക് മാത്രം അതത്ര ദഹിച്ചില്ല... ആ മുഖത്തുനിന്ന് വ്യക്തമാണ്...

"ഹഹ... അത് ശരിയാ...."

ഞാൻ ആൻ്റിയെ നോക്കി ചിരിച്ചു... പിന്നത് ഞങൾ മൂന്നും കൂടി കൂട്ടച്ചിരിയായി...

"അമ്മേ... ഞാൻ താഴെ കളിക്കാമ്പോയ്ക്കോട്ടെ...?"

നന്ദു ആൻ്റിയെ നോക്കി പതിയെ ചോദിച്ചു... ശനിയും ഞായറുമാണ് കക്ഷിക്ക് ഫ്ലാറ്റിലെ പിള്ളേരുമായി കളിക്കാൻ അവസരമുള്ളത്... അല്ലാത്ത ദിവസം ആൻ്റി വിടില്ല...

മാത്രവുമല്ല നേരത്തിന് തിരിച്ചെത്തുകയും വേണം... യക്ഷിയെ പോലല്ല ചെറുക്കൻ... ഇച്ചിരി അനുസരണ ഉള്ള കൂട്ടത്തിലായതുകൊണ്ട് അവൻ കറക്റ്റ് സമയത്തിന് തിരിച്ചെത്തും... അതുകൊണ്ട് ആൻ്റിക്ക് പ്രശ്നമില്ല...

താഴെ ഫ്ലാറ്റിൻ്റെ ബാക്കിലായി ചെറിയ പാർക്ക് പോലെ ഉണ്ട്... അവിടെ പിള്ളേരുടെ കൂടെ ക്രിക്കറ്റോ ഫുട്ബോളോ കളിക്കും ആശാൻ...

ഞങൾ അമ്മുവിൻ്റെയും

💬 Comments

View all comments