Chapter Title : മൈക്രോവേവ് അവന്‍ [Master]
പ്രാതല്‍ ഒക്കെ കഴിഞ്ഞു ക്ലോക്കിലേക്ക് പത്തുമണി ആകുന്നുണ്ടോ എന്നും നോക്കി കൊക്കിനെപോലെ ഇരിക്കുകയാണ് ഞാന്‍. എന്തിനാണെന്നല്ലേ? രാവിലേകളില്‍ പത്തുമണിക്ക് ശേഷമേ ഞാന്‍ വെള്ളമടി തുടങ്ങൂ; അതിന്റെ പിന്നിലും ഒരു കഥയുണ്ട്; പക്ഷെ പറയുന്നില്ല; കാരണം വെക്കടാ വെടി എന്നും പറഞ്ഞിരിക്കുന്ന നിങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ ഈയുള്ളവന് ധൈര്യമില്ലേ!
അപ്പൊ ചേട്ടന്‍ വന്നു. കാറുണ്ട് എങ്കിലും ദരിദ്രവാസി സൈക്കിളിലെ വരൂ. കാറ് നാട്ടുകാരെ കാണിക്കാന്‍ വേണ്ടി ചുമ്മാ അങ്ങനെ മൂടിപ്പുതപ്പിച്ച് പോര്‍ച്ചില്‍ ഇട്ടിരിക്കുകയാണ്. വാവിനോ സംക്രാന്തിക്കോ ആണ് റോഡ് കാണാന്‍ ആ പാവത്തിന് യോഗമുള്ളത്. പെട്രോള്‍ പമ്പ് കണ്ടാല്‍ ചായക്കട ആന്നോ എന്ന് ചോദിക്കുന്ന ഞങ്ങളുടെ നാട്ടിലെ ഏക കാര്‍ എന്റെ ചേട്ടന്റെ കാറാണ്. അപ്പൊ ഞാനങ്ങനെ കാത്തുകാത്തിരുന്ന് ക്ലോക്കിലെ സൂചികള്‍ പത്തുമണിയായിരിക്കുണൂ എന്ന് കാണിച്ച അതെ സമയത്താണ് ചേട്ടന്റെ ആഗമനം. സൈക്കിള്‍ മുറ്റത്ത് വച്ചിട്ട് അതിയാന്‍ ഉള്ളിലേക്ക് വന്നപ്പോള്‍ ഞാനെന്റെ ആസനം സോഫയില്‍ നിന്നും ഉദ്ധരിച്ചു. കള്ളുകുടിക്കാറായ സമയത്താ അങ്ങേരുടെ എഴുന്നെള്ളത്ത് എന്ന് മനസ്സില്‍ പിറുപിറുത്തുകൊണ്ട് പുറമേ ഞാന്‍ ഇങ്ങനെ പറഞ്ഞു:
“അയ്യോ ജോസച്ചായാനോ..എടി റോസിയെ, ചായ കൊണ്ടുവാടീ, ദേണ്ട്രീ ജോസച്ചായന്‍; ഇരുന്നാട്ട് ജോസച്ചായാ”
“ഓ ചായ ഒന്നും വേണ്ടാടാ; കുടിച്ചതാ; ങാ പിന്നെ ഇടുവാണേല്‍ മധുരം കുറയ്ക്കണ്ട എന്ന് പറഞ്ഞേക്ക്; പാല് കൂടിയാലും കൊഴപ്പോവില്ല” ചേട്ടച്ചാര്‍ പൃഷ്ഠം ഒരു സോഫയിലേക്ക് പ്രതിഷ്ഠിച്ചുകൊണ്ട് ഉരചെയ്തു. ഞാനും എന്റെ മൂലത്തിന് വിശ്രമം അനുവദിച്ച് അവനെ സോഫയിലേക്ക് വച്ചു.
“യ്യോ ജോസച്ചായനോ? ചേച്ചി എന്തിയേ ഇച്ചായാ” അടുക്കളയില്‍ നിന്നും പുറത്തേക്ക് രംഗപ്രവേശം ചെയ്ത എന്റെ സഹധര്‍മ്മിണി റോസിയായിരുന്നു അത്ഭുതം കൂറിയ ആ വ്യക്തി.
“അവളവിടെ ഒണ്ടടീ”
അവിടല്ലാതെ ആ പിച്ചക്കാരി വേറെ എവിടെപ്പോകാനാ എന്ന് ഞാന്‍ ചുമ്മാ മനസ്സില്‍ പറഞ്ഞു. അങ്ങനെയൊക്കെ പറയുന്നത് എനിക്കൊരു സുഖമാന്നേ.
“ഞാന്‍ ചായ എടുക്കാം” എന്നും പറഞ്ഞു ചിരിച്ചുകൊണ്ട് റോസി ഉള്ളിലേക്ക് പോയപ്പോള്‍, അതിയാന്റെ ആഗമനോദ്ദേശം അറിയാന്‍ വേണ്ടി ആ വക്രതയുള്ള മുഖത്തേക്ക് ഞാന്‍ നോക്കി.
“എടാ ഷാജി, ആ കടക്കാരെന്നെ ചതിച്ചടാ” കടുത്ത ദുഖഭാവത്തോടെ ചേട്ടച്ചാര് രോദനം ചെയ്തു. ഏതു കടക്കാരന്‍ എങ്ങനെ, എന്തിന്
💬 Comments
View all comments