0%

Chapter Title : മൈക്രോവേവ് അവന്‍ [Master]

Author : Master Read All Parts 2.2K

ചായ കൊണ്ടുവാടീ, ദേണ്ട്രീ ജോസച്ചായന്‍; ഇരുന്നാട്ട് ജോസച്ചായാ”

“ഓ ചായ ഒന്നും വേണ്ടാടാ; കുടിച്ചതാ; ങാ പിന്നെ ഇടുവാണേല്‍ മധുരം കുറയ്ക്കണ്ട എന്ന് പറഞ്ഞേക്ക്; പാല് കൂടിയാലും കൊഴപ്പോവില്ല” ചേട്ടച്ചാര്‍ പൃഷ്ഠം ഒരു സോഫയിലേക്ക് പ്രതിഷ്ഠിച്ചുകൊണ്ട് ഉരചെയ്തു. ഞാനും എന്റെ മൂലത്തിന് വിശ്രമം അനുവദിച്ച് അവനെ സോഫയിലേക്ക് വച്ചു.

“യ്യോ ജോസച്ചായനോ? ചേച്ചി എന്തിയേ ഇച്ചായാ” അടുക്കളയില്‍ നിന്നും പുറത്തേക്ക് രംഗപ്രവേശം ചെയ്ത എന്റെ സഹധര്‍മ്മിണി റോസിയായിരുന്നു അത്ഭുതം കൂറിയ ആ വ്യക്തി.

“അവളവിടെ ഒണ്ടടീ”

അവിടല്ലാതെ ആ പിച്ചക്കാരി വേറെ എവിടെപ്പോകാനാ എന്ന് ഞാന്‍ ചുമ്മാ മനസ്സില്‍ പറഞ്ഞു. അങ്ങനെയൊക്കെ പറയുന്നത് എനിക്കൊരു സുഖമാന്നേ.

“ഞാന്‍ ചായ എടുക്കാം” എന്നും പറഞ്ഞു ചിരിച്ചുകൊണ്ട് റോസി ഉള്ളിലേക്ക് പോയപ്പോള്‍, അതിയാന്റെ ആഗമനോദ്ദേശം അറിയാന്‍ വേണ്ടി ആ വക്രതയുള്ള മുഖത്തേക്ക് ഞാന്‍ നോക്കി.

“എടാ ഷാജി, ആ കടക്കാരെന്നെ ചതിച്ചടാ” കടുത്ത ദുഖഭാവത്തോടെ ചേട്ടച്ചാര് രോദനം ചെയ്തു. ഏതു കടക്കാരന്‍ എങ്ങനെ, എന്തിന് ചതിച്ചു എന്ന് മനസ്സിലായില്ലെങ്കിലും ഞാന്‍ ഒട്ടകത്തെപ്പോലെ തല ഇളക്കി എന്തോ മനസിലായ ഭാവത്തോടെ ചുമ്മാ ഒന്ന് ചവച്ചു. അപ്പോള്‍ ചേട്ടച്ചാര് സംഗതിയുടെ വിശദാംശങ്ങളിലേക്ക് പ്രവേശിച്ചു.

“എടാ ആ ഓവന്‍ വാങ്ങിച്ച കാര്യം ഞാന്‍ പറഞ്ഞില്ലാരുന്നോ? വാങ്ങിച്ചിട്ട് ഒരു മാസം ആകുന്നേനും മുന്നേ അത് കേടായി. സത്യത്തീ അവക്കൊരു അബത്തം പറ്റിയതാ. പക്ഷേങ്കി നമക്കത് കടക്കരോട് പറയാന്‍ ഒക്കത്തില്ലല്ലോ. ഒരു വര്‍ഷത്തെ വാറന്റി ഒള്ള സാധനവാ. അത് ശരിയാക്കി തരണം എന്ന് ഞാന്‍ ഫോണ്‍ ചെയ്തു പറഞ്ഞപ്പം അവമ്മാര് സാധനം കൊണ്ടുചെല്ലാന്‍ പറഞ്ഞു; ഞാന്‍ കൊണ്ടുചെന്നു.

💬 Comments

View all comments