0%

Chapter Title : മൈക്രോവേവ് അവന്‍ [Master]

Author : Master Read All Parts 919

ഞാന്‍ സംശയിച്ചു.

“വീട്ടിലൊണ്ട്. നമുക്ക് നിന്റെ വണ്ടിയെ അങ്ങ് പാം. സൈക്കിള്‍ ഇവിടിരുന്നോട്ടെ. നിന്റെ വാനീ വീട്ടിലോട്ട് ചെന്ന് അതുമെടുത്ത് നേരെ കടേലോട്ട് പാം. ഇന്നാടി കൊച്ചെ ഗ്ലാസ്. പാല് കൊറവാരുന്നു; കടുപ്പമൊ ഒട്ടുവില്ല, പഞ്ചാരക്ക് വെല കൂടിയോണ്ടാരിക്കും മധുരോം കൊറവാരുന്നു” ചായ നല്‍കിയതിന്റെ നന്ദിസൂചകമായി അദ്ദേഹം അവളെ നോക്കി വിശകലന റിപ്പോര്‍ട്ട് നല്‍കി. റോസി അബദ്ധം പറ്റിയവളെപ്പോലെ ഗ്ലാസ് വാങ്ങിയിട്ട് ഒന്നും മിണ്ടാതെ മോന്തായം വീര്‍പ്പിച്ച് ഉള്ളിലേക്ക് പോയി. അങ്ങേരോടുള്ളത് ഇനി ഞാനാണ് വാങ്ങിക്കൂട്ടാന്‍ പോകുന്നതെന്നു ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി. അവളുടെയാ പോക്ക് അത്യന്തം ഭീകരമായ പോക്കാണ്.

എനിക്കെന്റെ ആസനം മുതല്‍ മേപ്പോട്ടു ചൊറിഞ്ഞു കേറുന്നുണ്ടായിരുന്നു. ദരിദ്രവാസി എന്റെ വണ്ടിയില്‍ ചുളുവിനു കൊണ്ടുപോയി ഫ്രീയായി സാധനം നന്നാക്കി മേടിച്ചോണ്ട് വരാനുള്ള പരിപാടിയുമായി വന്നേക്കുകയാണ്; എന്നിട്ട് ചായയ്ക്ക് ഒരു കുറ്റം പറച്ചിലും. മനുഷ്യന്‍ രണ്ടു പെഗ് അടിച്ച് സുഖമായി ഇരിക്കാന്‍ വിചാരിച്ച സമയത്താണ് ഈ മാരണത്തിന്റെ വരവ്. എന്ത് ചെയ്യാന്‍! പണ്ടാരമടങ്ങാന്‍ ചേട്ടനായിപ്പോയില്ലേ. പെട്രോള്‍ ചിലവാകും, ടയര്‍ തെഞ്ഞുപോകും എന്നൊക്കെയുള്ള കാരണങ്ങളാല്‍ സ്വന്തം വണ്ടി ഈ തെണ്ടി എടുക്കില്ല.

“ഞാന്‍ മുണ്ടുടുത്തിട്ടു വരാം”

മറ്റു ഗത്യന്തരം ഒന്നുമില്ലാഞ്ഞതിനാല്‍ അത്രയും പറഞ്ഞിട്ട് ഞാന്‍ മുറിയിലേക്ക് പോയി. അവിടെച്ചെന്ന് വേഷം മാറി കുറച്ചു രൂപയും പോക്കറ്റില്‍ തിരുകിയ ശേഷം ഒരു പെഗ് അടിച്ചാലോ എന്ന് ഞാന്‍ ആലോചിച്ചു. ഒരെണ്ണം അടിച്ചാല്‍ എന്താകാന്‍? അതുകൊണ്ട് ഒരു പഴയ പെപ്സിയുടെ കുപ്പിയില്‍ മൂന്ന് പെഗ് മദ്യം ഒഴിച്ച് ഞാന്‍ ഇടുപ്പില്‍ തിരുകി. എന്നിട്ട് വണ്ടിയുടെ താക്കോലും എടുത്ത് പുറത്തേക്ക് വന്നു.

“എന്നാ പാം” അതിയാന്‍ തിടുക്കത്തോടെ നില്‍ക്കുകയാണ്.

“പാം; റോസിയെ, കതക് അടച്ചേക്ക്” ഞാന്‍ വിളിച്ചുപറഞ്ഞു. തിരികെ എത്തുമ്പോള്‍ ചേട്ടന്‍ ചായയുടെ കുറ്റം പറഞ്ഞതിനുള്ള അവളുടെ തെറിവിളി മൊത്തം കേള്‍ക്കേണ്ടി വരുമല്ലോ ദൈവമേ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ മുറ്റത്തേക്ക് ഇറങ്ങി.

ടൌണിലെ കടയില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സാമാന്യം തിരക്കുണ്ട്‌. സെയില്‍സില്‍ ഉള്ളവരോട് ഞാന്‍ കാര്യം സംസാരിച്ചു. സംഗതി ചേട്ടച്ചാര്‍ക്ക് അബദ്ധം പറ്റിയതാണ് എന്നും, റിപ്പയര്‍ ചെയ്യാന്‍ കാശാകും എന്നവര്‍ കാര്യകാരണസഹിതം എന്നെപ്പറഞ്ഞു ബോധ്യപ്പെടുത്തി.

💬 Comments

View all comments