Chapter Title : മൈക്രോവേവ് അവന്‍ [Master]
പിന്നെ, ഇനിയും പരാതി ഉണ്ടെങ്കില്‍ ഒരു അവസാന ഓപ്ഷന്‍ എന്നാ നിലയക്ക് മാനേജര്‍ വരുമ്പോള്‍ പറയാം എന്നുമവര്‍ പറഞ്ഞു. സംഗതി ഞാന്‍ ചേട്ടനെ അറിയിച്ചു. എങ്കില്‍ മാനേജരെ കാണാം എന്നായി അദ്ദേഹം. പക്ഷെ മാനേജര്‍ വരാന്‍ വൈകുമെന്നും, കാത്തിരിക്കാമെങ്കില്‍ ഇരിക്കാനും അവര്‍ പറഞ്ഞു. ചേട്ടന്‍ റെഡി; എങ്ങനെയും സംഗതി ഫ്രീയായി ശരിയാക്കി കിട്ടണം; അത്രയേ വേണ്ടൂ മൂപ്പര്‍ക്ക്.
“അയാള് വന്നിട്ട് സംസാരിച്ചിട്ട് പോകാമെടാ; ഇന്ന് നിനക്കെങ്ങും പോണ്ടാല്ലോ” എന്നോട് അദ്ദേഹം ചോദിച്ചു. ഞാനെന്ത് പറയാന്‍. കുടുങ്ങിപ്പോയില്ല; ഞാന്‍ സ്വയമറിയാതെ മൂളി.
അതോടെ ആശാന്‍ അതിഥികള്‍ക്ക് ഇരിക്കാനുള്ള ചെറിയ ഹാളില്‍ ചെന്നിരുന്നു പത്രമെടുത്ത് വായനയാരംഭിച്ചു. കാശ് മുടക്കി വീട്ടില്‍ അങ്ങേരു പത്രം വരുത്തത്തില്ല. ഫ്രീയായി കിട്ടിയാല്‍ പരസ്യം വരെ വായിച്ചു തീര്‍ക്കുകയും ചെയ്യും. ഇനി മാനേജര് വരാതെ ഇവിടുന്ന് പോക്ക് നടക്കില്ല എന്ന് അരിശത്തോടെ ഞാന്‍ മനസിലാക്കി. നാശം പിടിക്കാന്‍ രാവിലെ ഓരോരോ മാരണങ്ങള്‍ വന്നു കേറിക്കോളും. ആകെ ബോറടിച്ച ഞാന്‍ ആള്‍ക്കാരെ നോക്കി ചുമ്മാ അവിടെ നിന്നു. ഉപഭോക്താക്കളുടെ കൂട്ടത്തില്‍ നാലഞ്ചു പെണ്ണുങ്ങള്‍ ഉണ്ടെങ്കിലും ഗുണമുള്ള ഒരെണ്ണം പോലും അക്കൂട്ടത്തിലില്ല. അതുകൊണ്ട് ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി. ആകെയുള്ള ആശ്വാസം ഇടുപ്പില്‍ ഇരിക്കുന്ന റം ആണ്. അവനെ ഉള്ളിലേക്ക് പറഞ്ഞു വിട്ടാല്‍ ആശ്വാസം കിട്ടും. പക്ഷെ മണമടിക്കാന്‍ പാടില്ല. പോലീസ് നായുടെ മൂക്കാണ് ചേട്ടച്ചാര്‍ക്ക്. ഞാന്‍ അടുത്തുള്ള കടയില്‍ നിന്നും ഒരു പെപ്സി വാങ്ങി. അനന്തരം വാനിന്റെ ഉള്ളില്‍ കയറി കൈയിലുണ്ടായിരുന്ന മദ്യത്തിലേക്ക് അതൊഴിച്ച് മിക്സ് ചെയ്തിട്ട് ഒരു കവിള്‍ ഞാന്‍ ഇറക്കി. ഹാ എന്താ സുഖം! മദ്യം അന്നനാളത്തിലേക്ക് ഊര്‍ന്നിറങ്ങിപ്പോകുമ്പോള്‍ എന്തെന്നില്ലാത്ത നിര്‍വൃതി. ആ നിര്‍വൃതിക്ക് മേമ്പൊടിയായി പത്തുരൂപയ്ക്ക് വാങ്ങിയ മസാല കപ്പലണ്ടിയുടെ പാക്കറ്റ് പൊട്ടിച്ച് അഞ്ചാറ് കപ്പലണ്ടിയും ഞാന്‍ വായിലിട്ടു. എന്നിട്ട് ആകെ മൊത്തത്തില്‍ ഒന്ന് തണുപ്പിക്കാന്‍ വണ്ടി സ്റ്റാര്‍ട്ട് ആക്കി എസിയും ഓണാക്കി.
“എടാ എടാ..” പെട്ടെന്ന് വണ്ടിയുടെ ഗ്ലാസില്‍ മുട്ടിക്കൊണ്ട് ചേട്ടന്റെ പരിഭ്രമത്തോടെയുള്ള വിളി കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ച് ഗ്ലാസ് താഴ്ത്തി നോക്കി.
“എന്താ ജോസ്ച്ചായാ?”
“നീ പൊയ്ക്കളയല്ലേ? വണ്ടി സ്റ്റാര്‍ട്ട് ആകുന്നെ കണ്ടപ്പം
💬 Comments
View all comments