0%

Chapter Title : മൈക്രോവേവ് അവന്‍ [Master]

Author : Master Read All Parts 2.2K

എത്തുമ്പോള്‍ ചേട്ടന്‍ ചായയുടെ കുറ്റം പറഞ്ഞതിനുള്ള അവളുടെ തെറിവിളി മൊത്തം കേള്‍ക്കേണ്ടി വരുമല്ലോ ദൈവമേ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ മുറ്റത്തേക്ക് ഇറങ്ങി.

ടൌണിലെ കടയില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സാമാന്യം തിരക്കുണ്ട്‌. സെയില്‍സില്‍ ഉള്ളവരോട് ഞാന്‍ കാര്യം സംസാരിച്ചു. സംഗതി ചേട്ടച്ചാര്‍ക്ക് അബദ്ധം പറ്റിയതാണ് എന്നും, റിപ്പയര്‍ ചെയ്യാന്‍ കാശാകും എന്നവര്‍ കാര്യകാരണസഹിതം എന്നെപ്പറഞ്ഞു ബോധ്യപ്പെടുത്തി. പിന്നെ, ഇനിയും പരാതി ഉണ്ടെങ്കില്‍ ഒരു അവസാന ഓപ്ഷന്‍ എന്നാ നിലയക്ക് മാനേജര്‍ വരുമ്പോള്‍ പറയാം എന്നുമവര്‍ പറഞ്ഞു. സംഗതി ഞാന്‍ ചേട്ടനെ അറിയിച്ചു. എങ്കില്‍ മാനേജരെ കാണാം എന്നായി അദ്ദേഹം. പക്ഷെ മാനേജര്‍ വരാന്‍ വൈകുമെന്നും, കാത്തിരിക്കാമെങ്കില്‍ ഇരിക്കാനും അവര്‍ പറഞ്ഞു. ചേട്ടന്‍ റെഡി; എങ്ങനെയും സംഗതി ഫ്രീയായി ശരിയാക്കി കിട്ടണം; അത്രയേ വേണ്ടൂ മൂപ്പര്‍ക്ക്.

“അയാള് വന്നിട്ട് സംസാരിച്ചിട്ട് പോകാമെടാ; ഇന്ന് നിനക്കെങ്ങും പോണ്ടാല്ലോ” എന്നോട് അദ്ദേഹം ചോദിച്ചു. ഞാനെന്ത് പറയാന്‍. കുടുങ്ങിപ്പോയില്ല; ഞാന്‍ സ്വയമറിയാതെ മൂളി.

അതോടെ ആശാന്‍ അതിഥികള്‍ക്ക് ഇരിക്കാനുള്ള ചെറിയ ഹാളില്‍ ചെന്നിരുന്നു പത്രമെടുത്ത് വായനയാരംഭിച്ചു. കാശ് മുടക്കി വീട്ടില്‍ അങ്ങേരു പത്രം വരുത്തത്തില്ല. ഫ്രീയായി കിട്ടിയാല്‍ പരസ്യം വരെ വായിച്ചു തീര്‍ക്കുകയും ചെയ്യും. ഇനി മാനേജര് വരാതെ ഇവിടുന്ന് പോക്ക് നടക്കില്ല എന്ന് അരിശത്തോടെ ഞാന്‍ മനസിലാക്കി. നാശം പിടിക്കാന്‍ രാവിലെ ഓരോരോ മാരണങ്ങള്‍ വന്നു കേറിക്കോളും. ആകെ ബോറടിച്ച ഞാന്‍ ആള്‍ക്കാരെ നോക്കി ചുമ്മാ അവിടെ നിന്നു. ഉപഭോക്താക്കളുടെ കൂട്ടത്തില്‍ നാലഞ്ചു പെണ്ണുങ്ങള്‍ ഉണ്ടെങ്കിലും ഗുണമുള്ള ഒരെണ്ണം പോലും അക്കൂട്ടത്തിലില്ല. അതുകൊണ്ട് ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി. ആകെയുള്ള ആശ്വാസം ഇടുപ്പില്‍

💬 Comments

View all comments