Chapter Title : മൈക്രോവേവ് അവന്‍ [Master]
ഇരിക്കുന്ന റം ആണ്. അവനെ ഉള്ളിലേക്ക് പറഞ്ഞു വിട്ടാല്‍ ആശ്വാസം കിട്ടും. പക്ഷെ മണമടിക്കാന്‍ പാടില്ല. പോലീസ് നായുടെ മൂക്കാണ് ചേട്ടച്ചാര്‍ക്ക്. ഞാന്‍ അടുത്തുള്ള കടയില്‍ നിന്നും ഒരു പെപ്സി വാങ്ങി. അനന്തരം വാനിന്റെ ഉള്ളില്‍ കയറി കൈയിലുണ്ടായിരുന്ന മദ്യത്തിലേക്ക് അതൊഴിച്ച് മിക്സ് ചെയ്തിട്ട് ഒരു കവിള്‍ ഞാന്‍ ഇറക്കി. ഹാ എന്താ സുഖം! മദ്യം അന്നനാളത്തിലേക്ക് ഊര്‍ന്നിറങ്ങിപ്പോകുമ്പോള്‍ എന്തെന്നില്ലാത്ത നിര്‍വൃതി. ആ നിര്‍വൃതിക്ക് മേമ്പൊടിയായി പത്തുരൂപയ്ക്ക് വാങ്ങിയ മസാല കപ്പലണ്ടിയുടെ പാക്കറ്റ് പൊട്ടിച്ച് അഞ്ചാറ് കപ്പലണ്ടിയും ഞാന്‍ വായിലിട്ടു. എന്നിട്ട് ആകെ മൊത്തത്തില്‍ ഒന്ന് തണുപ്പിക്കാന്‍ വണ്ടി സ്റ്റാര്‍ട്ട് ആക്കി എസിയും ഓണാക്കി.
“എടാ എടാ..” പെട്ടെന്ന് വണ്ടിയുടെ ഗ്ലാസില്‍ മുട്ടിക്കൊണ്ട് ചേട്ടന്റെ പരിഭ്രമത്തോടെയുള്ള വിളി കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ച് ഗ്ലാസ് താഴ്ത്തി നോക്കി.
“എന്താ ജോസ്ച്ചായാ?”
“നീ പൊയ്ക്കളയല്ലേ? വണ്ടി സ്റ്റാര്‍ട്ട് ആകുന്നെ കണ്ടപ്പം ഞാനങ്ങു പേടിച്ചു പോയി. നീയങ്ങു പോയാപ്പിന്നെ ഇതുകൊണ്ട് പോണേല്‍ ഓട്ടോ പിടിച്ചാലേ ഒക്കൂ. ഇരുന്നൂറ്റമ്പത് രൂപയാകും ഓട്ടോക്കൂലി..”
“ഞാന്‍ പോകുന്നില്ല. മാനേജര് വന്നിട്ടേ പോകൂ. ജോസ്ച്ചായന്‍ പോയി ഇരുന്നോ”
നാവില്‍ വന്ന വികടസരസ്വതിയെ കഠിന പ്രയത്നത്തിലൂടെ നിയന്ത്രിച്ചിട്ടു ഞാന്‍ പറഞ്ഞു. അങ്ങേരുടെ തിരിഞ്ഞുള്ള പോക്ക് കണ്ടപ്പോള്‍ ചെന്നൊരു തൊഴി കൊടുക്കാന്‍ തോന്നിയതാണ്; പക്ഷെ അപ്പോഴാണ് സൈഡ് വ്യൂ മിററിലൂടെ ഞാനൊരു കാഴ്ച കണ്ടത്. എന്റെ സിരകളെ ഒന്നടങ്കം ഉത്തേജിപ്പിച്ച നയനമനോഹരമായ കാമാനന്ദകരവും ലഹരിദായകവുമായ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാഴ്ച. എന്തായിരുന്നു ആ കാഴ്ച?
കടയുടെ മുന്‍പിലെ പാര്‍ക്കിങ്ങിലേക്ക് ഒഴുകി വന്നുനില്‍ക്കുന്ന ഒരു ഹ്യുണ്ടായ് ക്രേറ്റ. അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും
💬 Comments
View all comments