0%

Chapter Title : മൈനയോടുള്ള എന്റെ പ്രണയം 10

Author : sanjuguru Read All Parts 252

പോയി.. അവളുടെ കാൾ ഒന്നും കണ്ടില്ല ഫോണിൽ. ഞാൻ അപ്പോൾ തന്നെ അവളെ വിളിച്ചു. ആദ്യത്തെ ബെല്ലിൽ തന്നെ അവൾ കാൾ എടുത്തു. എനിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് മനസിലായി.

ഹാലോ

ഹ്മ്മ്...

കുറെ നേരമായോ കാത്തിരിക്കുന്നു??

ഇല്ല ഇപ്പൊ വന്നുള്ളൂ.

ഓ അതെയോ ഞാൻ ഇവിടെ കിടന്നു ഒന്ന് മയങ്ങിപ്പോയി. എണീറ്റപ്പോൾ നേരം വഴുകി. ഞാൻ പേടിച്ചു നീ എനിക്ക് വേണ്ടി കാത്തിരിക്കുകയാകും എന്ന്.

ഇല്ലടാ. കുളിച്ചു കുറച്ചു അലക്കി. പിന്നെ ചോറ് തിന്നു പാത്രം ഒക്കെ കഴുകിവെച്ചു വന്നപ്പോളേക്കും നേരം വഴുകി. ഞാനും പേടിച്ചു നീ വിളിച്ചു കാണുമോ എന്ന്

ഹ്മ്മ്. പിന്നെ നീ ഇനി ഫോൺ വെച്ചിട്ടു പോകുമ്പോൾ. ഞാൻ വിളിച്ച നമ്പർ കാൾ ലിസ്റ്റിൽ നിന്നും ഡിലീറ്റ് ചെയ്തേക്കു. ഇല്ലെങ്കിൽ ഇനി താത്ത വന്നു കണ്ടാൽ സംശയം വരും.

അയ്യോ അതൊന്നും എനിക്ക് അറിയില്ല. നീ വിളിക്കും എന്നുള്ളതുകൊണ്ട് ഇന്നലെ നാത്തൂൻ പഠിപ്പിച്ചു തന്നത് ഫോൺ എടുക്കാനും കട്ട് ചെയ്യാനും

ഇനി ഇപ്പൊ എന്താ ചെയ്യാ? ഞാൻ പറഞ്ഞു തന്നാൽ അതുപോലെ ചെയ്യുമോ?

എനിക്കിതൊന്നും അറിയില്ലെടാ. ഇനി ഞാൻ അറിയാതെ ഇതൊക്കെ ചെയ്‌താൽ. ഇതെങ്ങാനും നാശമായാൽ പിന്നെ അവളുടെ ചീത്ത മുഴുവൻ ഞാൻ കേൾക്കേണ്ടി വരും.

എന്ന വേണ്ട. ഒരു കാര്യം ശ്രദ്ധിച്ചോ. ഇനി താത്തയെങ്ങാനും വന്നു ആരെങ്കിലും വിളിച്ചിരുന്നോ എന്ന് ചോദിച്ചാൽ നീ നുണയൊന്നും പറയണ്ട. എന്റെ വീട്ടിൽ നിന്നും വിളിച്ചിരുന്നു എന്ന് പറഞ്ഞാൽ മതി.

ശരി. നീ വല്ലതും കഴിച്ചോ?

ഹ്മ്മ് കഴിച്ചു.

ഇനി എപ്പോഴാ നീ വീട്ടിൽ പോകുക?

💬 Comments

View all comments