Chapter Title : മൈനയോടുള്ള എന്റെ പ്രണയം 10
നാലുമണിക്ക്. താത്തയെപ്പോഴാ വരുക?
ഒരു നാലരയാകും.
പിന്നെ നാളെ വെള്ളിയാഴ്ച അല്ലെ. ഞാൻ ചിലപ്പോ വിളിക്കുള്ളു. ഞാൻ നാളെ മിക്കവാറും ക്ലാസ്സിനു പോകില്ല വീട്ടിൽ ഉണ്ടാകും. വിളിക്കാനെങ്കിൽ ഉച്ചക്ക് ശേഷം രണ്ടരക്ക് വിളിക്കാം.
നീയെന്താ ക്ലാസിനു പോകാത്തത്?
അത് ഇന്ന് ക്ലാസ് കട്ട് ചെയ്തില്ലേ. നാളെ പോയാൽ ലീവ് ലെറ്റർ ഉം ഒക്കെ വേണ്ടി വരും. നാളെ കൂടി ലീവ് എടുത്താൽ തിങ്കളാഴ്ച വീട്ടിൽ നിന്നും ലീവ് ലെറ്റർ വാങ്ങി പോകാമല്ലോ.
കള്ളത്തരങ്ങൾ ഒക്കെ പഠിച്ചിട്ടുണ്ട് അല്ലെ?
കുറച്ചു.
ഞങ്ങൾ പൊട്ടി ചിരിച്ചു. പിന്നെയും എന്തൊക്കെയോ പറഞ്ഞു കുറച്ചു സമയം കൂടി കളഞ്ഞു.അവളോട് എത്ര സംസാരിച്ചിട്ടും എനിക്ക് മതി വരുന്നില്ല. അവസാനം മനസില്ല മനസോടെ ഞാൻ അവളോട് ബൈ പറഞ്ഞു ഫോൺ കട്ട് ചെയ്തു.അവളെ എങ്ങനെയെല്ലാം ആസ്വദിക്കണമോ അങ്ങനെയീലാം എനിക്ക് ആസ്വദിക്കണം. അങ്ങനെ ഞാൻ മെല്ലെ അവിടുന്ന് ഇറങ്ങി വീട്ടിലേക്കു നടന്നു.വീട്ടിൽ എത്തേണ്ട സമയം അഡ്ജസ്റ്റ് ചെയ്തു എത്തിയത് കൊണ്ട് വീട്ടിൽ സംശയം ഒന്നും ഉണ്ടായില്ല. വീട്ടിൽ പോയി ചായയും കടിയും കുടിച്ചു ഒന്ന് കിടന്നു. 5 മണി ആകുമ്പോഴേക്കും കളിയ്ക്കാൻ വേണ്ടി ഞാൻ പാടത്തേക്കു പോയി. അവിടെ പോയി ടീം ഇട്ടു ക്രിക്കറ്റ് കളി തുടങ്ങി. ഞാൻ ബാറ്റിംഗ് കഴിഞ്ഞു തിരിച്ചു വന്നതും. ശാക്കിർ എന്റെ ടീമിൽ കയറി ഇരിക്കുന്നുണ്ടായിരുന്നു. എന്തോ അവന്റെ മുഖഭാവം തീരെ ശരിയല്ല. എന്തോ പ്രശ്നമുണ്ട്. ഞങ്ങളുടെ ബാറ്റിംഗ് കഴിഞ്ഞു ഫീൽഡ് ചെയ്യാൻ ഇറങ്ങുന്ന സമയത്താണ് അവൻ എനിക്ക് എന്റെ ഫോണും ചെവിയും തരുന്നത്. എന്നിട്ടു പറഞ്ഞു ഞാൻ കണ്ടു എല്ലാം.
💬 Comments
View all comments