0%

Chapter Title : മൈനയോടുള്ള എന്റെ പ്രണയം 7

Author : sanjuguru Read All Parts 327

വിഷമം കണ്ടു എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. അകലെ നിന്ന് ഹോൺ അടിച്ചുകൊണ്ടു ബസ് വരുന്നുണ്ടായിരുന്നു. ബസ്സ് വരുന്നത് വരെ അവളുടെ കൈപിടിച്ച് ഞാൻ അവിടെ നിന്നു. ബസ് വന്നതും അവളുടെ കൈ ഞാൻ മുറുകെ പിടിച്ചു അവൾ ആ കൈ വിടുവിച്ചു ബസ് കയറി , പോകുമ്പോൾ അവളുടെ എന്റെ മുഖത്തു നോക്കിയില്ല . എന്റെ വിഷമം കാണണ്ട എന്ന് കരുതിയാകും. അവളുടെ മുഖം നോക്കി ബസ് പോകുന്നത് വരെ ഞാൻ അവിടെ നിന്നു.

ഞാൻ പതിയെ വീട്ടിലേക്കു നടന്നു. വീട്ടിൽ ചെന്ന് ഫോൺ എടുത്തു അവളുടെ നമ്പർ ഞാൻ സേവ് ചെയ്‌തുവെച്ചു . ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് തോന്നി . പക്ഷെ താത്ത കോളേജ് വിട്ടു വന്നിട്ടുണ്ടാകും . മാത്രമല്ല മൈന വീട്ടില് എത്തിയിട്ടുണ്ടാകില്ല.

ഇനി എന്റെ മുന്നിൽ മൂന്ന് ദിവസം മൈനയെ ഒന്ന് കാണാൻ. വ്യാഴം വെള്ളി ശനി , ഞായറാഴ്ച മൈന വരും. എനിക്കാണെങ്കിൽ ഇരിക്കപ്പൊറുതി കിട്ടുന്നില്ല . ഞാനാണെങ്കിൽ എന്റെ നമ്പർ അവൾക്കു കൊടുത്തില്ല.കൊടുത്തിരുന്നെങ്കിൽ അവൾ വിളിക്കുമെന്ന പ്രതീക്ഷയില്ലെങ്കിലും ഇരിക്കാമായിരുന്നു . അവളെ കണ്ടപ്പോൾ ഞാൻ എല്ലാം മറന്നു.

ഞാൻ ചായകുടിച്ചു നേരെ പാടത്തേക്കു ഇറങ്ങി. അവിടെ ചെന്ന് ക്രിക്കറ്റ് കളി തുടങ്ങി. അന്നും ഞാൻ ഷാക്കിറിനെ കണ്ടു. അവൻ എന്റെ ടീമിൽ ആയിരുന്നതുകൊണ്ട് ഞങ്ങൾ കൂടുതൽ അടുത്തു. ബാറ്റിംഗ് ടീം കയറി ഇരിക്കുമ്പോൾ അവൻ എന്റെ ഫോൺ ഒക്കെ വാങ്ങി ഗെയിം ഒക്കെ കളിച്ചു ഇരുന്നു. അവൻ എന്നെ തൊട്ടു തലോടിയുമെല്ലാം ഒരു അനിയനെ പോലെ എല്ലാ

💬 Comments

View all comments