Chapter Title : മൈസൂരിലെ മഞ്ഞുള്ള രാത്രി 1 [സ്പൾബർ]
കൗതുകം..
“പിന്നേ… നിത്യ സാറ് സുകൂന്റെ പാട്ട് കേട്ടിട്ടില്ലല്ലോ… ഒന്ന് കേക്കണം… അങ്ങോട്ട് പാട് സുകൂ…”..
വേണുവും പ്രോൽസാഹിപ്പിച്ചു… ആര് പ്രോൽസാഹിപ്പിച്ചില്ലെങ്കിലും
സുകു പാടും.. അതിനയാൾക്ക് മടിയൊന്നുമില്ല..സുകു പാടി.. മനോഹരമായിത്തന്നെ..പക്ഷേ അതൊരു വിരഹഗാനമായിപ്പോയി…
“എന്റെ സുകുവേട്ടാ… നിങ്ങൾക്കീ പ്രാണസഖി മാത്രേ പാടാനുള്ളൂ… ?..
എപ്പോ നോക്കിയാലും വിരഹ ഗാനം…”..
സുരേഷ് ചിരിയോടെ പറഞ്ഞു..
“ അത് സുരേഷ് സാറിന് ഇത് വരെ മനസിലായിട്ടില്ലേ… ?.. സുകു ഏത് പാട്ട് പാടിയാലും അത് വിരഹഗാനമായിപ്പോകും…”..
“അതെന്താ വേണുവേട്ടാ… ?”.
വേണു പറഞ്ഞത് കേട്ട് മുസ്തഫ ചോദിച്ചു..
“ അപ്പോ അതറിയില്ലാ… ?..
നമ്മുടെ സുകു ഒരു നിരാശാ കാമുകനാ…”..
അത് പറഞ്ഞ് വേണു പൊട്ടിച്ചിരിച്ചു..
“ദേ, വേണൂ… വെറുതെ ഓരോന്ന് പറയരുത്…”..
പിന്നിൽ നിന്ന് സുകുമാരന്റെ ദുർബല സ്വരം..
“സത്യാണോ വേണുവേട്ടാ… ?..
സുകുവേട്ടൻ നിരാശാ കാമുകനാ… ?”..
മസാലപുരട്ടിയതെന്തും കേൾക്കാൻ ആവേശമുള്ള നിത്യ ചോദിച്ചു..
“ആണോന്ന്… അതൊരു സംഭവമല്ലേ എന്റെ നിത്യ സാറേ… “..
വേണുവിനത് പറയാൻ ആവേശമായി.. സുകുമാരൻ പിന്നിൽ നിന്ന് വേണുവിനെ തോണ്ടി അംബികക്ക് നേരെ കണ്ണ് കാണിച്ചു..
“ പറയാനാണെങ്കിൽ ഒരുപാടുണ്ട്… ഞാനവിടെയെത്തിയിട്ട് വിശദമായി പറഞ്ഞ് തരാം… “..
പാവത്താനായ സുകുമാരന് പ്രണയമുണ്ടായെന്നറിഞ്ഞ് അംബികക്കും കൗതുകമായി..ആ കഥ കേൾക്കാൻ അവൾക്കും താൽപര്യമുണ്ടായിരുന്നെങ്കിലും അവരുടെ സംസാരത്തിൽ ഇടപെടാതെ അവൾ ബലം പിടിച്ചിരുന്നു..
ചുരത്തിൽ രണ്ട് മൂന്ന് സ്ഥലത്തൊക്കെ നിർത്തി ഫോട്ടോ എടുത്തിട്ടാണവർ യാത്ര തുടർന്നത്.. മുസ്തഫാന്റെ കയ്യിൽ നല്ലൊരു ക്യാമറയുണ്ട്..നല്ലൊരു ഫോട്ടോഗ്രാഫറും ആണവൻ.. നിത്യ പല പോസിലുള്ള ഫോട്ടോ അവനെക്കൊണ്ട് എടുപ്പിക്കുന്നുണ്ട്.. ഗ്രൂപ്പായിട്ടും കുറേ
💬 Comments
View all comments