0%

Chapter Title : മൈസൂരിലെ മഞ്ഞുള്ള രാത്രി 2 [സ്പൾബർ]

Author : Spulber Read All Parts 7.9K

വേണ്ടത് കഴിച്ചോട്ടെ… പച്ചക്കറി തന്നെ എല്ലാവരും കഴിക്കണമെന്ന് പറയുന്നത് എവിടത്തെ ഏർപ്പാടാ… ?..

എനിക്കിന്ന് കടിച്ച് പറിക്കാൻ വല്ലതും വേണം…”..

വേണു കലിപ്പിലായി..

“വേണുവേട്ടാ… മാഡം കോലോത്തെ തമ്പുരാട്ടിയാ… അവര് ഇറച്ചിയും മീനുമൊന്നും കഴിക്കില്ലെന്ന് നിങ്ങക്കറിയില്ലേ… നമ്മള് കഴിക്കുന്നതും മാഡത്തിനിഷ്ടമാവില്ല…”..

സുരേഷ്, വേണുവിനെ സമാധാനിപ്പിക്കാൻ നോക്കി..

“ അതങ്ങ് പള്ളീ ചെന്ന് പറഞ്ഞാ മതി…

ഞാൻ വന്നത് മാഡത്തിന്റെ ചെലവിലല്ല,എന്റെ ചെലവിലാ… ഞാനെന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നതും ഞാനാ…”..

വേണുവിന്റെ ശബ്ദമുയർന്നു.. കാര്യം മനസിലായില്ലെങ്കിലും അവരുടെ സംസാരം അംബിക കേട്ടു..അവൾ സുരേഷിനെ അടുത്തേക്ക് വിളിച്ചു..

“എന്താ സുരേഷ്… ?..

എന്താ പ്രശ്നം… ?”..

“ അത് മാഡം… ആ വേണുവിന് നോൺവെജ് വേണമെന്ന്… മാഡമുണ്ടാവുമ്പോ പറ്റില്ലെന്ന് ഞാൻ പറഞ്ഞു… “..

“അതെന്തിനാ സുരേഷ് അങ്ങിനെ പറഞ്ഞത്… ?..

എന്ത് കഴിക്കണമെന്നത് അവരവരുടെ സ്വാതന്ത്രമല്ലേ… അയാള് അയാൾക്കിഷ്ടമുള്ളത് കഴിച്ചോട്ടെ…”..

ഇന്നാളൊരു ദിവസം ഓഫീസിൽ ആരോ പൊരിച്ച മീൻകൊണ്ടുവന്നെന്നും പറഞ്ഞ് ലഹളയുണ്ടാക്കിയ മാഡമാണീ പറയുന്നത്… സുരേഷ് പോയി വേണുവിനോട് അയാൾക്കിഷ്ടമുള്ളത് വാങ്ങാൻ പറഞ്ഞു.. നിത്യ വണ്ടിയിൽ നിന്നിറങ്ങി സുരേഷിനെ വിളിച്ച് മാറ്റി നിർത്തി..

“കുപ്പി വല്ലോം വാങ്ങുന്നുണ്ടോ സാറേ… ?”..

അവൾ ചിരിയോടെ ചോദിച്ചു..

“എന്തേ, നിത്യക്ക് വേണോ…?”..

“ ഉം…. വാങ്ങുന്നുണ്ടെങ്കിൽ രണ്ട് ബിയർ കൂടി വാങ്ങിക്കോ…”..

“ആർക്ക്… ?”..

വിശ്വാസം വരാതെ സുരേഷ് ചോദിച്ചു..

“അതെന്താ സാറേ, നിങ്ങൾ ആണുങ്ങൾക്ക് മാത്രേ കുടിക്കാൻ പറ്റൂ… വലുതായിട്ടൊന്നുമില്ലെങ്കിലും ബിയറൊക്കെ ഞങ്ങളും കഴിക്കും… രണ്ട് ബിയറ് കൂടി വാങ്ങിക്കോ സാറേ… അതിനുളള ഗുണം സാറിനുണ്ടാവും..”..

വീണ്ടും സസ്പെൻസിട്ട് കൊണ്ട് നിത്യ

💬 Comments

View all comments