0%

Chapter Title : മൈസൂരിലെ മഞ്ഞുള്ള രാത്രി 2 [സ്പൾബർ]

Author : Spulber Read All Parts 7.9K

കൊണ്ട് മൈക്കില്ലായിരുന്നു..പതിവ് പോലെ ആദ്യം സുകുമരൻ ഒരു പാട്ട് പാടി.. അത് കഴിഞ്ഞതോടെ നിത്യ, സുരേഷിനെ നോക്കി എന്തോ ആംഗ്യം കാട്ടി.. അവൻ അംബികയെ നോക്കി കണ്ണുരുട്ടി..

“വേണുവേട്ടാ… ഇന്ന് പരിപാടിയൊന്നുമില്ലേ…?”..

കുടിക്കുന്നത് പോലെ താളം കാട്ടി നിത്യ ചോദിച്ചു..

“ അത്… നിത്യസാറേ… രണ്ട് പെണ്ണുങ്ങൾ ഇരിക്കുമ്പോ… “..

വേണു തല ചൊറിഞ്ഞു..

“അയ്യടാ… എന്താ ബഹുമാനം… നല്ല തണുപ്പല്ലേ വേണുവേട്ടാ… പൊട്ടിച്ചങ്ങ് അടിക്കെന്നേ… “..

വേണു, സുരേഷിനെ നോക്കി.. അവൻ സമ്മതം കൊടുത്തതനുസരിച്ച് വേണു മുറിയിൽ പോയി കുപ്പിയും ഗ്ലാസും വെള്ളവുമായി വന്ന് എല്ലാം ടീപ്പോയിൻമേൽ നിരത്തി..

“നിങ്ങളവിടെ ഇത് മാത്രേ കണ്ടുള്ളൂ വേണുവേട്ടാ… ?”..

നിത്യ ചോദിച്ചത് വേണുവിന് മനസിലായില്ല..

“വേണുവേട്ടാ… ആ കവറിൽ രണ്ട് ബിയറുണ്ട്… അതീന്നൊന്ന് എടുത്തിട്ട് വാ…”..

സുരേഷ് പറഞ്ഞത് കേട്ട് വേണു വീണ്ടും മുറിയിലേക്ക് നടന്നു..

“ ഒന്നാക്കണ്ട വേണുവേട്ടാ…രണ്ടും എടുത്തോ… “..

നിത്യ വിളിച്ച് പറഞ്ഞു.. വേണു രണ്ട് ബിയർ ബോട്ടിലും കൊണ്ട് വന്ന് വെച്ചു.. അയാൾ തന്നെ മൂന്ന് ഗ്ലാസിലേക്ക് മദ്യമൊഴിച്ചു.. മുസ്തഫ കുടിക്കില്ല.. ബാക്കി മൂന്നാളും ഓരോന്നടിച്ചു.. അംബിക ആദ്യമായിട്ടാണ് ഒരാൾ മദ്യം കുടിക്കുന്നത് നേരിൽ കാണുന്നത്..

“എനിക്കും ഒന്നൊഴിക്ക് വേണുവേട്ടാ…”..

നിത്യ പറഞ്ഞു.. ബിയർ പൊട്ടിച്ച് ഗ്ലാസിലേക്കൊഴിച്ച് നിത്യയുടെ കയ്യിൽ കൊടുത്തത് സുരേഷാണ്.. ഒരിറക്ക് കുടിച്ച് അവൾ ഗ്ലാസ് മേശപ്പുറത്ത് വെച്ചു..ആണുങ്ങളും പെണ്ണുങ്ങളും മുഖാമുഖമാണിരിക്കുന്നത്.. നടുവിൽ ടീ പോയ്..അവർ ചിരിയും കളിയും തമാശയുമായി ആ ഇളം ചൂടുള്ള ഹാളിലിരുന്നു.. അതിനിടക്ക് പൊട്ടിച്ച് വെച്ചമദ്യക്കുപ്പിയിൽ അളവ് കുറയുന്നുണ്ടായിരുന്നു.. സംസാരത്തിനിടക്ക് ഓരോന്നടിച്ച് മൂന്നാണുങ്ങളും സുഖകരമായ

💬 Comments

View all comments