Chapter Title : മകളുടെ മദനപ്പൊയ്ക [kkwriter-2024] [Extended and Revised]
മാത്രമാണ് അവൾ സമ്മതിച്ചതെന്ന് അവൾ പറഞ്ഞിട്ടുണ്ട്.
എന്നാൽ പിന്നെ മോളും മരുമകനും പറഞ്ഞ ഈ മാറ്റം ഒന്ന് പരീക്ഷിക്കാം എന്ന് ഞാനും തീരുമാനിച്ചു. ഏകാന്തത വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആണ്. പ്രത്യേകിച്ച് ഈ അകാലത്തിൽ.
അങ്ങനെ ഒരാഴ്ചക്കകം, വീടു നോക്കാനായി ഞങ്ങളുടെ ഒരു വിശ്വസ്തനെ പറഞ്ഞേൽപ്പിച്ച് ഞാനും എന്റെ കാറുമായി അവർക്കൊപ്പം ചിക്കമംഗളൂരിലേക്ക് യാത്രയായി. ഡ്രൈവിങ്ങ് പഠിച്ച കാലം മുതലേ എന്നും എനിക്ക് ഒരു ലഹരി ആയിരുന്നു. രാധികയും മോളും അതിനൊപ്പം എന്നും കൂടി.
ഒരു കുന്നിൻ മുകളിലെ ഇരുനൂറേക്കർ വിശാലമായ എസ്റ്റേറ്റിന്റെ നടുവിൽ ആണ് ഈ വലിയ വീട്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് ഒരിക്കൽ ഞാനും രാധികയും ഇവിടെ വന്നിരുന്നു. അതിനുശേഷം ഇതിന്റെ പഴയ ഉടമസ്ഥൻ ഇതു വിൽക്കാൻ ഇട്ടപ്പോൾ ഞങ്ങൾ അത് അന്ന് വീണയുടെ പേരിൽ വാങ്ങിയതാണ്. ഇവിടെ വന്ന് സെറ്റിൽ ആകും എന്ന് സ്വപ്നത്തിൽപ്പോലും ഞാൻ കരുതിയിരുന്നില്ല.
മനോഹരമായ ഒരു ബംഗ്ളാവാണിത്. വിശാലമായ ഒരു ഹാളിനു ചുറ്റും ആയി, മൂന്ന് വിശാലമായ മുറികൾ. അതിലെല്ലാം ബാത്ടബ് അടക്കം എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ ബാത്രൂമുകൾ. എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഒരു വലിയ അടുക്കള.
ഒരു വേലക്കാരി വന്ന് അകത്തേയും, അടുക്കളയിലേയും പണിയെല്ലാം തീർത്ത് മിക്കവാറും ഉച്ചകഴിയുമ്പോൾ പോകും. അല്ലെങ്കിൽ പുറത്തെ പണികൾ ചെയ്യും. ചിലപ്പോൾ പുറത്തെ പണികൾക്ക് അവരെ സഹായിക്കാൻ അവർ തന്നെ ഒന്നോ രണ്ടോ പേരെ കൊണ്ടുവരും. ഞങ്ങൾ വാങ്ങിയകാലം മുതലേ ഉള്ള വേലക്കാരിയുടെ കുടുംബം ആണ് ഇപ്പൊഴും ഇവിടെ ജോലിക്ക്.
ഞങ്ങൾ വാങ്ങുമ്പോൾ ഇത്രയും സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.
💬 Comments
View all comments