Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]
ചെയറിൽ ഇരുന്നു കൊണ്ട് തമ്പുരാട്ടി വരദന് വേണ്ട നിർദേശങ്ങക്കായ് കൈകൾ കൊണ്ട് ആഗ്യം കാണിച്ച് കൊടുത്തും മന്ദഹാസം പൊഴിച്ചും ഞാനെന്ന ഭാവത്തിൽ രാജ പ്രൗഡിയോടെ കസേരയിൽ കാലിന് മുകളിൽ കാല് കയറ്റി വെച്ചിരിക്കുന്നുണ്ടായിരുന്നു .
മുല്ല പൂവും വട്ടത്തിൽ ചൂടി മുടി വട്ടത്തിൽ കെട്ടിവെച്ച് സെറ്റ് സാരിയുമുടുത്ത് തമ്പുരാട്ടിയുടെ ആ ഇരിപ്പ് ഒരു രാജ്ഞിയെ പോലെ തോന്നിക്കും വിധമായിരുന്നു .
എന്നാലും ഇക്കുറി എല്ലാവരുടേയും നോട്ടം മുഴുവനും കളരി തട്ടിലേക്കായിരുന്നു .
ഒരാണും ഒരു പെണ്ണും അതും പ്രായ വെത്യാസമുള്ള രണ്ട് പേർ തമ്മിൽ കൊത്തു കൂടാൻ പോകുന്നു .
കളരി മത്സരത്തിന് അങ്ങനേയും ആ നാട്ടിൽ ചിലർ പറയാറുണ്ടായിരുന്നു .
വരദൻ കൊത്തു കൂടാൻ തയാറായി തട്ടിൽ നിലയുറപ്പിച്ചതും അതാ വരുന്നു പ്രീതി.
പ്രീതിയുടെ പേര് മൈക്കിൽ വിളിച്ച് പറഞ്ഞതും കറുത്ത ചുരിദാർ ടോപ് പോലെയുള്ള വസ്ത്രവും ധരിച്ച് പാൻ്റിന് പകരം ചുവന്ന മുണ്ടു കൊണ്ട് താറും ചുറ്റി വണ്ണമില്ലാത്ത മിനുസമുള്ള ഇരുനിറമായ തുടകളും കാണിച്ച് മാറിന് മുകളിലൂടെ ചുവന്ന ഒരു ഷോളും പുതച്ച് ഗോപിക്കുറിയും നെറ്റിയിൽ ചാർത്തി മുടി വട്ടത്തിൽ പിറകിൽ കെട്ടി വെച്ചു കൊണ്ടുള്ള പ്രീതിയുടെ ആ വരവ് അൽപം പോലും ഭയമില്ലാതെയായിരുന്നു .
നാട്ടുകാരെല്ലാം ആവേശ ഭരിതരായി നിന്നു.
കളരിപോരിൻ്റെ സ്ഥിരം റഫറിയായിരുന്ന പണിയോലത്ത് ഗംഗാദരൻ ചേട്ടൻ രണ്ട് പേരുടേയും നടുവിൽ നിന്ന് അവർക്ക് വേണ്ട നിർദേശങ്ങൾ കൊടുത്തു .
ശേഷം രണ്ട് പേരും മുഖത്തോട് മുഖം നോക്കി നിന്ന് തൊഴുത് പരസ്പരം ബഹുമാനം അർപിച്ചു .
ആർപ്പോ ഹോയ് എന്ന മൂന്ന് ആർപ്പോ വിളികൾ കഴിഞ്ഞ് ഗംഗാദരൻ ചേട്ടൻ ഇരുവരേയും മുഖാ മുഖം നിർത്തി രണ്ടു പേരുടേയും മുളകൾ തമ്മിൽ മുട്ടിച്ച് വെച്ചു കൊടുത്തു .
എന്നിട്ട് കാവി നിറത്തിലുള്ള ഒരു തൂവാല വീശിയതും പോരിന് തുടക്കമായി .
മൂത്ത ആൺ പൂവനും കന്നി പ്രായമുള്ള പെൺ കോഴിയും തമ്മിൽ പരസ്പരം ഏറ്റുമുട്ടി .
ടപ്പ് ടപ്പ് ടപ്പ് '
മുളക്കോലുകൾ തമ്മിൽ കോർത്തടിക്കുന്ന ശബ്ദം അവിടമാകെ മുഴങ്ങി .
കാണികൾ നിശബ്ദരായി വായ പൊളിച്ച് ആ കന്നിയങ്കം കണ്ടു നിന്നു .
ആദ്യ റൗണ്ടിൽ വരദൻ മുന്നേറിക്കൊണ്ടിരുന്നു .
ആ വലിയ ശരീരത്തിൻ്റെ ആധിപത്യം താങ്ങാൻ പ്രീതിയുടെ കൊച്ചു ശരീരത്തിന് സാധിക്കാത്ത പോലെ തോന്നി .
ടപ്പ് ടപ്പ് ടപ്പ്
മുളക്കോലുകൾ വായുവിലുയർന്ന്
💬 Comments
View all comments