Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]
പല പ്രാവിശ്യം പൊക്കി എടുത്ത് തല തറയിൽ അടിക്കാൻ പാകത്തിന് നിലത്തേക്കെറിഞ്ഞു . എന്നിട്ടും തോൽക്കാൻ മനസില്ലാതെ ചോര വാർന്ന് എഴുനേറ്റ് നിന്ന തമ്പുരാട്ടി തൻ്റെ മുള കൊണ്ട് ബ്ലോക്ക് ചെയ്യാനും ദിശ മറന്ന് മുളവീശാനും തുടങ്ങി .
പ്രീതിയുടെ മുള തമ്പുരാട്ടിയുടെ പൊക്കിൾ കുഴിയിൽ ചെന്ന് പതിച്ചതും ബ് ബ് ഹേ ബ് എന്ന് ഉറക്കെ എന്തോ ശബ്ദം ഉണ്ടാക്കിക്കൊണ്ട് തമ്പുരാട്ടി വേച്ച് വേച്ച് പിന്തിരിഞ്ഞ് തട്ടിൽ നിന്നിറങ്ങിയോടി . പ്രീതി പിന്നാലെ ഓടി ചെന്ന് തമ്പുരാട്ടിയെ പോത്തിനെ തല്ലുന്ന പോലെ പുറം അടിച്ച് പൊളിച്ചു കൊണ്ടിരുന്നു .
ജന സാഗരങ്ങൾ വീണ്ടും നിശബ്ദരായി. തമ്പുരാട്ടി അതാ തോറ്റോടിയിരിക്കുന്നു . ആൽബിന് ബോധം നിലച്ച പോലെ ശരീരം മൊത്തം തണുത്ത് വിറച്ചിരിരുന്നു . വേദന കൊണ്ട് അലറി കരഞ്ഞ തമ്പുരാട്ടിയുടെ മുടിക്ക് പിടിച്ച് വലിച്ച് പ്രീതി താഴേക്കിട്ടു -
താഴെ വീണു കിടന്ന തമ്പുരാട്ടിയുടെ തല പ്രീതി ചവിട്ടി പൊട്ടിക്കാൻ തുടങ്ങി .
ചേട്ടാ അവരെ പിടിച്ച് മാറ്റ് ചേട്ടാ .. - ഒന്ന് പിടിച്ച് മാറ്റ് ചേട്ടാ എന്നും പറഞ്ഞ് കരഞ്ഞ് കൊണ്ട് സിസിലി അവിടെ തടിച്ച് കൂടി നിന്ന പലരോടും കേണപേക്ഷിച്ചു . ആൽബിന് തമ്പുരാട്ടിയുടെ കരച്ചിൽ കേട്ടതും രണ്ട് മിനിറ്റത്തേക്ക് ബോധം നഷ്ടപ്പെട്ടിരുന്നു . ബോധം തിരിച് കിട്ടിയ ആൽബിൻ കാണുന്നത് തൻ്റെ അമ്മ കരഞ്ഞ് തൊഴുത് പലരോടും അപേക്ഷിക്കുന്നതായിരുന്നു .
തമ്പുരാട്ടി വേദന കൊണ്ട് പുളയുന്ന ചിന്നം വിളി ആൽബിൻ്റെ കാതിൽ മുഴങ്ങി കേട്ടതും ആൽബിൻ ആ തിക്കിനും തിരക്കിനും
💬 Comments
View all comments