Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]
ഇടയിലൂടെ തമ്പുരാട്ടിയുടെ അരികിലെത്താൻ ശ്രമിച്ചു . പക്ഷേ ജന സാഗരങ്ങൾ അവർക്ക് ചുറ്റിനും തടിച്ച് കൂടിയത് കാരണം തമ്പുരാട്ടി കിടന്ന് നിലവിളിക്കുന്നത് തിരക്കിൻ്റെ വിടവിലൂടെ മാത്രമെ അവന് കാണാൻ സാധിച്ചിരുന്നുള്ളൂ .
പ്രീതി തമ്പുരാട്ടിയുടെ മുഖം ഉരയാൻ പാകത്തിന് പൂരപ്പറമ്പിലൂടെ മുടിക്ക് പിടിച്ച് വലിച്ചിഴച്ച് കൊണ്ട് കുറെ നേരം നടന്നു . പിന്നീട് തമ്പുരാട്ടിയെ മലർത്തി കിടത്തിയ ശേഷം പ്രീതി തമ്പുരാട്ടിയുടെ നെഞ്ചിൽ തൻ്റെ കാല് കൊണ്ട് ആഞ്ഞ് ചവിട്ടാൻ തുടങ്ങി . തമ്പുരാട്ടിയുടെ മുഖത്തിൻ്റെ തോലെല്ലാം പോയി മുഖം വികൃതമായി മാറിയിരുന്നു .
നെഞ്ചിൽ ഒരോ ചവിട്ട് കൊള്ളുമ്പോഴും ബ്ഹ് ബ്ഹ് ഹാ ഹാ എന്ന് ഉറക്കെ തമ്പുരാട്ടി കരഞ്ഞ് നിലത്ത് കിടന്ന് പിടക്കാൻ തുടങ്ങി . കുറച്ച് കഴിഞ്ഞതും കരണ്ട് പിടിച്ച പോലെ തമ്പുരാട്ടിയുടെ കാലുകൾ വിറച്ച് വിറച്ച് ആ വലിയ ചിന്നം വിളിയും ചലനവും മന്ദഗതിയിൽ അവസാനിച്ചു .
ആ തീർന്നു . ദേവി തീർന്നെടാ .. തമ്പ്രാട്ടി പോയി ...
എന്നിങ്ങനെയുള്ള പിറു പിറുക്കൽ അവിടമാകെ അലയടിക്കാൻ തുടങ്ങി . ആ കാഴ്ച എല്ലാം കണ്ട് ബോധം മറയുന്ന പോലെ തോന്നിയ സിസിലി പതിയെ ഒരു കസേരയിൽ ചെന്ന് ചാരി ഇരുന്നു .
തൻ്റെ അമ്മയേക്കാൾ താൻ സ്നേഹിച്ച അതിലും കൂടുതൽ തന്നെ സ്നേഹിച്ച തമ്പുരാട്ടിയുടെ ആ കിടത്തം കണ്ട് ഇടി വെട്ടേറ്റ പോലെ സ്തംപിച്ച് നിസഹായനായിക്കൊണ്ട് തിരക്കിനിടയിൽ കുടുങ്ങി ആൽബിൻ ഭയന്ന് നിന്നു .
ചലനമറ്റ് കിടന്ന തമ്പുരാട്ടിയെ മതി വരുവോളം പ്രീതി നിലത്തിട്ട് ചവിട്ടി കൂട്ടി . തമ്പുരാട്ടിയുടെ
💬 Comments
View all comments