Chapter Title : മകന്റെ കൂട്ടുകാരൻ
കുറച്ച് സംസാരിച്ചു അവൻ ഫോൺവെച്ചു..
ഏട്ടൻ മരിച്ചതിനു ശേഷം ആദ്യമായാണ് ഒരാൾ എന്നോട് ഭക്ഷണം കഴിച്ചോന്ന് ചോദിക്കുന്നത്.. മക്കൾ വല്ലപ്പോളും വിളിക്കും എന്റെ വിവരം തിരക്കുന്നതിനേക്കാൾ അവരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞു എന്നെ വന്നു കാണാത്തതിന്റെ കാരണം ബോധിപ്പിക്കാനാവും അവർ ശ്രമിക്കുക. ആദ്യമായി ഒരാൾ എന്റെ വിവരം തിരക്കാൻ വിളിച്ചതിന്റെ സന്തോഷം കാരണം എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... ഓർമകളുടെ നൊമ്പരത്തിൽ എപ്പോളോ ഉറക്കത്തിലേക്ക് വീണു..
അടുത്ത ദിവസം ലഞ്ച് ബ്രേക്ക് സമയത്താണ് ബാലൂന്റെ ഫോൺ വന്നത്... ആന്റി ഇപ്പോൾ ഫ്രീ ആണോന്നുള്ള ചോദ്യം കേട്ടപ്പോൾ തന്നെ എനിക്കവനെ കാണാൻ കൊതിയായി... അവൻ മുകളിലേക്ക് ചെല്ലാൻ പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഓടുകയായിരുന്നു... അവന് മുമ്പിൽ നിന്ന് അണച്ചപ്പോൾ, അവൻ കയ്യിലിരുന്ന ടിഷ്യു വെച്ചെന്റെ നെറ്റിയിലെ വിയർപ്പ് ഒപ്പിയെടുത്തു... പെട്ടന്ന് സ്ഥലകാല ബോധം വന്ന ഞാൻ അവന്റെ കയ്യിൽ നിന്നും ടിഷ്യുവാങ്ങി വിയർപ്പ് തുടച്ചോണ്ടും ചുറ്റും നോക്കി.. അന്നവൻ എനിക്കൊരു മൊബൈൽ സമ്മാനമായി തന്നു.. അവൻ ഗൾഫീന്ന് കൊണ്ടുവന്നതാണത്രേ.. അതിൽ വാട്ട്സ് ആപ്പും വീഡിയോകോളിങ് ആപ്പുമെല്ലാം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു എനിക്കതെല്ലാം ഉപയോഗിക്കാൻ കാണിച്ചു തന്നു.. എന്നിട്ട് എന്നെ ചേർത്തു നിർത്തി തോളിൽ കൈചുറ്റി നിന്നൊരു സെൽഫി എടുത്ത് സ്ക്രീൻ സേവറാക്കി സെറ്റ് ചെയ്തിട്ട് എന്റെകയ്യിലേക്ക് തന്നു... എനിക്കെന്റെ ജീവിതത്തിൽ ആദ്യമായി കിട്ടിയ ഗിഫ്റ്റ്... അതും എന്റെ മോന്റെ കൂട്ടുകാരനിൽ നിന്നും...
"ആന്റി വൈകീട്ട് ഞാൻ പിക്ക് ചെയ്യാട്ടോ "
തിരിച്ചു നടക്കും മുമ്പേ പറഞ്ഞിട്ട് അവൻ തിരിഞ്ഞു നടന്നു... ഒന്നും പറയാതെ ആദ്യമായി കിട്ടിയ ഗിഫ്റ്റും നെഞ്ചോട് ചേർത്ത്
💬 Comments
View all comments