0%

Chapter Title : മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha]

Author : സ്മിത Read All Parts 3.8K

ഒക്കെ നോക്കിക്കോളാം സാറേ,"

അയാളുടെ പാത്രത്തിലേക്ക് വീണ്ടും കറി ഒഴിച്ച് കൊടുത്ത് അവൾ പറഞ്ഞു.

"അതിന്റെ പൈസ സാറ് അങ്ങേർക്ക് കൊടുത്താ മതി..അല്ലേൽ എനിക്ക് കെടക്കപ്പൊറുതി കിട്ടുവേല,"

"നോട്ടം മാത്രമല്ല,"

ഫിറോസ് പറഞ്ഞു.

"അതിനകത്ത് വേണ്ട പണിയും ചെയ്യണം. അല്ലെങ്കിൽ പണിക്കാരെ കൂട്ടി പണിയെടുപ്പിക്കണം. എനിക്ക് അങ്ങനെയൊന്നും ലീവ് കിട്ടത്തില്ല. ഇപ്പം ഭയങ്കര സ്ട്രിക്റ്റാ കാര്യങ്ങളൊക്കെ..."

മുറ്റത്ത് ഒരു സ്റ്റൂളിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ജോജു ഫിറോസിനെ നോക്കി.
"പണിക്കാരെ ഒന്നും അങ്ങനെ കിട്ടത്തില്ല,"

വായ് നിറയെ ഭക്ഷണമായിരുന്നതിനാൽ വിഷമിച്ച് അവൻ പറഞ്ഞു.

"പണിയൊക്കെ ഞാനും അമ്മേം ചാച്ചനും ചെയ്തോളാം. പക്ഷെ ഒടമ്പടി ഒക്കെ സ്റ്റാമ്പ് പേപ്പറേൽ എഴുതണം. അല്ലേൽ ലാസ്റ്റ് മണാകുണാന്നൊക്കെ വർത്താനം ഒണ്ടാകും!"

"കണ്ടീഷനിപ്പം എന്നാ പറയാനാ ജോജു?"

ഫിറോസ് ചിരിച്ചു.

"നിങ്ങൾ പണിയുന്നേന് നാട്ടുനടപ്പ് അനിസരിച്ചുള്ള കൂലി. പിന്നെ സ്ഥലം നോക്കുന്നതിന് എന്നതാ നിങ്ങള് ഉദ്ദേശിക്കുന്നേന്ന് നിങ്ങള് തന്നെ പറഞ്ഞോ. എനിക്ക് സമ്മതം,"

"പറമ്പിലെ ആദായത്തീന്ന് മൂന്നിലൊന്ന്,"

ജോജു ഭക്ഷണം കഴിക്കുന്ന തിരക്കിൽ പറഞ്ഞു.

"സമ്മതം,"

ഫിറോസ് പെട്ടെന്ന് പറഞ്ഞു.

തിരികെ മലയിറങ്ങിപ്പോരുമ്പോൾ, ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കി.

മുറ്റത്ത്, മൾബറി മരത്തിനടുത്ത് റെജീന നിൽക്കുന്നത് അയാൾ കണ്ടു.

കാടിന്റെ ഉള്ളിലേക്ക് തിരിയാൻ നേരം വീണ്ടും തിരിഞ്ഞു നോക്കി.

ഇനി ഇരു ചുവടുകൂടി വെച്ചാൽ റജീനയുടെ രൂപം മരങ്ങൾക്കും ഇലയ്ക്കും പിമ്പിൽ മറയും.

അപ്പോൾ മുറ്റത്ത് നിന്ന് റെജീന കൈയുയർത്തി കാണിക്കുന്നത് ഫിറോസ് കണ്ടു.

ആയാലും ക വീശിക്കാണിച്ചു.

എന്ത്കൊണ്ടോ അയാളുടെ കണ്ണുകൾ ഈറനായി.

****************************************

"ആദായതിന്റെ മൂന്നിലൊന്ന് അത്ര കുഴപ്പമില്ല,"

രാത്രി മുറ്റത്ത് നിലാവിൽ

💬 Comments

View all comments