0%

Chapter Title : മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha]

Author : സ്മിത Read All Parts 3.8K

നിൽക്കവേ ഷാനി ഫിറോസിനോട് പറഞ്ഞു.

"അവരത്ര കുഴപ്പം പിടിച്ച ആളുകൾ ഒന്നുമല്ലടീ,"

ഫിറോസ് അറിയിച്ചു.

"ഏതായാലും ഒന്നുരണ്ടു മാസത്തേക്ക് നോക്കാം. അന്നേരം അറിയാല്ലോ,'"

"ഒന്ന് രണ്ടു മാസം? പറ്റില്ല... രണ്ടാഴ്ച്ചകഴിഞ്ഞ് ഒന്നുകൂടി പോകണം. സ്ഥലം എപ്പോഴും ഒക്കെയൊന്ന് ചുറ്റിക്കറങ്ങി കാണണം. അവരീ പറയുന്ന പോലെ പണിയൊക്കെ അതിൽ ചെയ്യുന്നുണ്ടോ എന്നൊക്കെ ഒന്ന് നോക്കി നടന്നു കണ്ടാൽ മനസ്സിലാകുമല്ലോ!"

അടുത്ത ആഴ്ച്ച!

ഫിറോസിന്റെ ദേഹത്ത് കുളിര് കോരി!

കുഴപ്പമില്ല!

റെജീനയ്ക്ക് ജോജുവിനെ ഒരിക്കൽ കൂടി കാട്ടിലേക്ക് പറഞ്ഞു വിടണം എന്നല്ലേയുള്ളൂ!

"എന്താ നിങ്ങടെ മേത്ത് ഒരു മണം? ഒരു മാതിരി ജമന്തിപ്പൂവിന്റെ മണം?"

അയാളുടെ നെഞ്ചിലേക്കും ചുമലിലേക്കും മൂക്കടുപ്പിച്ച് പിടിച്ച് ഷാനി ചോദിച്ചു.

"ജമന്തിപ്പൂക്കളോ?"

അയാൾ സംശയിച്ചു.

"വട്ടാണോ?"

****************************************

"നമ്മള് പറഞ്ഞപോലെ നാളെ കഴിഞ്ഞ് എനിക്ക് ഏലീയാസിന്റെ വീട്ടിൽ പോകാൻ പറ്റൂന്ന് തോന്നുന്നില്ല എന്റെ ഷാനി,"

വൈകുന്നേരം, ആരോടോ ഫോണിൽ സംസാരിച്ച് കഴിഞ്ഞ് ഫിറോസ് ഷാനിയോട് പറഞ്ഞു.

"കാര്യം അന്ന് ഹോളിഡേ ആണേലും സംഘടനേടെ മീറ്റിങ് ഉണ്ട്. അതീന്ന് ഒഴിവാക്കാൻ പറ്റുകേല. പ്രത്യേകിച്ചും എന്നെ ജോയിന്റ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത് കഴിഞ്ഞ്!"

എംപ്ലോയീസ് യൂണിയൻ ജില്ലാ ജോയിന്റ്റ് സെക്രട്ടറിയായി ഫിറോസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു കഴിഞ്ഞ മാസം.

"അയ്യോ അപ്പൊ എന്നാ ചെയ്യും?"

ഷാനി വിഷമത്തോടെ ചോദിച്ചു.

"അടുത്താഴ്ചത്തെക്ക് മാറ്റിവെക്കാം,"

അയാൾ നിരുന്മേഷവാനായി പറഞ്ഞു.

റെജീനയെ ഒന്ന് കാണാനും തക്കം കിട്ടിയാൽ അവളെ ഒന്നനുഭവിക്കാനും സ്വപ്നം കണ്ടിരുന്ന ഫിറോസ് ശരിക്കും ഉദാസീനനായിരുന്നു.

"അടുത്ത ആഴ്ച്ച എന്നുപറഞ്ഞാൽ എപ്പഴാ ഫിറോസ്?"

നിരാശയോടെ ശനി ചോദിച്ചു.

"എല്ലാ ഞായറും നമ്മൾ ഓൾറെഡി ഓരോ പ്രോഗ്രാമിനായി

💬 Comments

View all comments