Chapter Title : മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha]
നേരത്തെ ഷെഡ്യൂൾ ചെയ്തു കഴിഞ്ഞു....നാളെ കഴിഞ്ഞാണ് കറക്റ്റ് ആപ്റ്റായ ദിവസം!"
"ശരിയാണല്ലോ!"
പെട്ടെന്നോർമ്മിച്ച് ഫിറോസ് പറഞ്ഞു.
ഷാനി ഗൗരവപൂര്ണമായി എന്തോ ആലോചിക്കുന്നത് കണ്ടു.
"എന്താടീ?"
അയാൾ ചോദിച്ചു.
"ഞാൻ ഒന്ന് പോയാലോ?"
അവൾ പെട്ടെന്ന് ചോദിച്ചു.
"നീയോ?"
"അതെ..അധികം ദൂരം ഒന്നുമില്ലല്ലോ.."
"ഇല്ല പക്ഷെ ...കാടിന് നടുവിലൂടെ ഒരു അരമണിക്കൂർ നടക്കണം,"
"ആളുകളൊക്കെ നടക്കുന്ന വഴിയല്ലേ? അപ്പൊ പേടിക്കാൻ ഒന്നുമില്ലല്ലോ...ആനയിറങ്ങുന്ന വഴിയൊന്നുമല്ലല്ലോ?"
"ആനേം ചെനേം ഒന്നുമില്ല...വല്ല കാട്ടാടോ മുള്ളൻപന്നിയോ അല്ലേൽ പാമ്പോ ഒക്കെ കണ്ടെന്നെരിക്കും,"
"അത്രേയുള്ളു? സാരമില്ല. ഞാൻ പോട്ടെ?"
"നിനക്ക് ഇഷ്ടമാണേൽ പോ. സ്ഥലോം കാര്യോം ഒക്കെ ഒന്ന് കണ്ടിരിക്കാല്ലോ,"
ശനിയാഴ്ച്ച വെളുപ്പിന് ഫിറോസ് പോയതിന് ഷാനി സ്‌കൂട്ടറിൽ പുറപ്പെട്ടു.
ഫിറോസ് പറഞ്ഞു തന്ന കാര്യങ്ങൾ ഓർമ്മിച്ച് അവൾ മണിയമ്പാറ കഴിഞ്ഞ് തളിക്കോട് എത്തി.
ഫിറോസിന്റെ സുഹൃത്ത് രാമചന്ദ്രനെ മുമ്പ് രണ്ടു തവണ കണ്ടിട്ടുണ്ട്.
ഒരിക്കൽ വീട്ടിൽ വന്നിരുന്നു.
അന്ന് പക്ഷെ അവിടെ അയാളുണ്ടായിരുന്നില്ല.
അയാളുടെ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
രാമചന്ദ്രനും ഫിറോസ് പങ്കെടുക്കുന്ന മീറ്റിങ്ങിൽ പോയിരിക്കുന്നു.
കൂടെ അയാളുടെ ഭാര്യയും.
ഏതായാലും സ്‌കൂട്ടർ അവരുടെ ഷെഡിൽ കയറ്റി വെച്ച് ഷാനി ഫിറോസ് പറഞ്ഞു കൊടുത്ത വഴിയേ മലമുകളിലേക്ക് കാടിന് നടുവിലൂടെയുള്ള പാതയിലൂടെ നടക്കാൻ തുടങ്ങി.
പ്രതീക്ഷിച്ച മടുപ്പോ ഭയമോ ഉണ്ടായില്ലെന്ന് മാത്രമല്ല, അവൾക്ക് വളരെ ഇഷ്ടമായി കാടിനുനടുവിലൂടെയുള്ള നടപ്പ്.
"വൗ!!"
തണുത്ത കാറ്റ് ഇലച്ചാർത്തിലൂടെ തഴുകി കടന്നുപോയപ്പോൾ കൈകളുയർത്തി അവൾ വിളിച്ചുകൂവി.
പച്ച മതിലിനിടയിലൂടെയുള്ള യാത്ര.
വനസുഗന്ധത്തിന്റെ മദിപ്പിക്കുന്ന കാഴ്ച്ചകൾ.
ഇലപ്പന്തലിലൂടെ തന്നെ നോക്കി ശബ്ദമുണ്ടാക്കുന്ന അസംഖ്യം പക്ഷികൾ, ഉരഗങ്ങൾ...
വനത്തിന്റെ ഭംഗിയിൽ കണ്ണുകൾ
💬 Comments
View all comments