0%

Chapter Title : മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha]

Author : സ്മിത Read All Parts 3.8K

ഷാനി പറഞ്ഞു.

"ആരാ ബന്ധുവാണോ? ബന്ധുവാണോ മരിച്ചേ?"

"ആ ...അവടെ ഒരു അമ്മാവന്റെ മോൻ....കരളിന് മേലാരുന്നു..അതെങ്ങനെയാ ഫുൾ ടൈം വെള്ളത്തിലാ..."

അയാൾ വീടിനകത്തേക്ക് കയറി.

"ചേട്ടൻ അകത്തേക്ക് പോകുവോന്നും വേണ്ട,"

ഷാനി പറഞ്ഞു.

"ഫ്രീ ആണേൽ നമുക്ക് പറമ്പിലൊന്ന് പോണാരുന്നു.."

"അതിനെന്നാ..."

അകത്തേക്ക് കടക്കുന്നതിനിടയിൽ തിരിഞ്ഞ് നിന്ന് ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.

"പറമ്പിലൊക്കെ നമുക്ക് പോകാല്ലോ...എന്തോരം ടൈം ഒണ്ട്...വീട്ടി ആദ്യവായി വരുവല്ലേ? ഒരു കട്ടനെങ്കിലും തന്നില്ലേ എങ്ങനെയാ?"

അയാളുടെ കയ്യിൽ പറ്റിയിരുന്ന പ്രീക്കം അവൾ പെട്ടെന്നോർത്തു.

ആ കൈയും വെച്ചാണോ അയാൾ കട്ടൻ ചായ ഉണ്ടാക്കാൻ പോകുന്നത്?

റബ്ബേ!

അവൾ പായയിൽ നിന്നും എഴുന്നേറ്റു.

മുറ്റത്തേക്കിറങ്ങി.

ഫിറോസ് പറഞ്ഞത് പ്രകാരം അക്കാണുന്നതാണ് സ്ഥലം.

കിഴക്ക് ഭാഗത്തേക്ക് നോക്കി അവൾ അനുമാനിച്ചു.

നിറയെ പച്ചപ്പ് നിറഞ്ഞു കിടക്കുന്നു.

റബ്ബർ തൈകൾ ഫിറോസ് പറഞ്ഞത് പോലെ നല്ല രീതിയിൽ വളർന്ന നിൽക്കുന്നു.

തെങ്ങുകൾക്കും ആവശ്യത്തിന് ഉയരമുണ്ട്.

കളകളൊന്നും ഇടയ്ക്ക് വളർന്നിട്ടില്ല.

കൊക്കോയും കാപ്പിച്ചെടികളും വൃത്തിയായി നിൽക്കുന്നു.

അവൾക്ക് മതിപ്പ് തോന്നി.

ഏലിയാസിനോടുള്ള ഇഷ്ടക്കേട് പെട്ടെന്നവൾ മറന്നു.

അപ്പോഴേക്കും ഒരു പ്ലാസ്റ്റിക് ട്രേയിൽ ചായയും പിന്നെ കുറെ വാഴപ്പഴങ്ങളുമായി ഏലിയാസ് തിണ്ണയിലേക്ക് വന്നത് ഷാനി കണ്ടു.

തിണ്ണയിലേക്ക് തിരിയുന്നതിന് മുമ്പ് മുറ്റത്തിന്റെ അരികിൽ വാഴകൾ വളർന്ന് നിൽക്കുന്നിടത്ത് കുറെ ജമന്തിച്ചെടികൾ നിൽക്കുന്നത് ഷാനി കണ്ടു.

അതിന്റെ ഗന്ധം അവളുടെ മൂക്കിലേക്കടിച്ചു കയറി.

അതിൽ നിന്ന് രക്ഷപ്പെടാനെന്നോണം അവൾ ഏലീയാസിന്റെ നേർക്ക് തിരിഞ്ഞു.

അയാൾ കൈകൾ വൃത്തിയായി കഴുകിയിരിക്കുന്നത് കണ്ട് അവൾ ആശ്വസിച്ചു.

"കുടിക്ക്..."

അയാൾ ട്രേ അവളുടെ നേരെ നീട്ടി.

"ഈ

💬 Comments

View all comments