0%

Chapter Title : മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha]

Author : സ്മിത Read All Parts 3.8K

ഭാഗത്തൊക്കെ നല്ലപ്പം വരുവല്ല്യോ?"

ഷാനി ട്രേയിൽ നിന്ന് ഗ്ളാസ്സെടുക്കവേ അയാൾ ചോദിച്ചു.

"ഹ്മ്മ്...ആദ്യമായാ.."

ചായക്കപ്പിൽ നിന്ന് ഉയരുന്ന നീരാവി നൽകുന്ന സുഗന്ധം അവളെ മദിപ്പിച്ചു.

ഒരു കട്ടൻ ചായയ്ക്ക് ഇത്രയും മധുരമോ?

ചായ ഊതിക്കുടിച്ചപ്പോൾ അവൾ അയാളെ നോക്കി.

"ഇതിൽ എന്തൊക്കെയാ ഇട്ടിരിക്കുന്നെ?"

അയാൾ കൗതുകത്തോടെ അവളെ നോക്കി ചിരിച്ചു.

"എന്നതൊക്കെയാ? ഒന്നോർത്ത് നോക്കിക്കേ,"

അയാൾ അവളോട് പറഞ്ഞു.

"ഗ്രാമ്പൂ ...പിന്നെ ഏലത്തരി ..ഇഞ്ചി ..."

"ആ അങ്ങനെയൊക്കെ ഉണ്ട്..."

അയാൾ വീണ്ടും ചിരിച്ചു.

ശരീരത്തെയും മനസ്സിനെയും തരിച്ചുണർത്തുന്ന രുചി ചായയ്ക്കുണ്ടായിരുന്നു.

"പഴം കൂടി കഴിക്ക്.."

ട്രേ അവളുടെ നേരെ നീക്കി അയാൾ പറഞ്ഞു.

"എന്റെ സ്വന്തം പഴവാ...നല്ല നാടൻ. കളനാശിനിയോ കീടനാശിനിയോ ഒന്നും ചേർക്കാതെ ഉണ്ടാക്കിയത്..."

അത് ശരിയാണ് എന്ന് കഴിക്കുമ്പോൾ അവൾക്ക് തോന്നി.

"ഒന്നുകൂടി..."

പഴത്തൊലി ട്രേയുടെ അടുത്ത് വെച്ചപ്പോൾ അയാൾ പറഞ്ഞു.

"ഇപ്പം ഇത് മതി.."

അവൾ നിരസിച്ചു.

ചായയുടെ രുചിയറിഞ്ഞു കുടിക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും മുമ്പിലെ മനോഹരമായ ഭൂവിഭാഗങ്ങളിലേക്ക് പോയി.

"കൊറേ നടന്നതല്ലേ..."

അയാൾ പറഞ്ഞു.

"മുള്ളാൻ മുട്ടുന്നുണ്ടെങ്കി അതാ ...ആ മറപ്പെരേലേക്ക് പൊക്കോ കേട്ടോ. ക്ളോസെറ്റൊക്കെ ഇട്ടിട്ടുണ്ട്. വെള്ളോം ബക്കറ്റും ഒക്കെ അവടെ കാണും!"

അയാൾ അത് പറഞ്ഞപ്പോൾ ഷാനിക്ക് അൽപ്പം സങ്കോചമൊക്കെ തോന്നാതിരുന്നില്ല.

എങ്കിലും കലശലായ മൂത്രശങ്കയുണ്ടായിരുന്നു.

സ്ത്രീകളാരെങ്കിലും ഇവിടെ ഉണ്ടായിരിക്കുമെന്നും അവരോട് ഫ്രീയായി ഇത്തരം കാര്യങ്ങളൊക്കെ പറയാമെന്നുമാണ് കരുതിയത്.

ഇനി സങ്കോചം കാണിച്ചിരുന്നിട്ട് കാര്യമില്ല.

അവൾ എഴുന്നേറ്റു.

അയാൾ കാണിച്ചുതന്നിടത്തേക്ക് പോയി.

മുലയിലകൾ കൊണ്ട് ഭിത്തികെട്ടിയുണ്ടാക്കിയിരുന്നു മറപ്പുരയ്ക്ക്.

ദുർഗന്ധം പ്രതീക്ഷിച്ചാണ് അതിനകത്ത് കയറിയതെങ്കിലും വൃത്തിയായി അത്

💬 Comments

View all comments