0%

Chapter Title : മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha]

Author : സ്മിത Read All Parts 1422

"വല്ലപ്പോഴും ഒക്കെ ജോജൂന്റെ കയ്യീന്ന് ബീഡി വലിക്കും..."

അയാൾ നീക്കിയിട്ട് കൊടുത്ത പാക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് അവൾ പറഞ്ഞു.

"ബീഡിക്കപ്പടീം ഒരു മുഷ്ക്ക് മണവാ,"

ചിരപരിചിതയായ പുകവലിക്കാരിയെപ്പോലെ സിഗരറ്റ് ചുണ്ടത്ത് വെച്ച് കത്തിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

"ഇതിന് എന്ത് നല്ല മണവാ..."

പുകയൂതി വിട്ടുകൊണ്ട് അവൾ പറഞ്ഞു.

"നിങ്ങള് പൈസ ഒള്ളോർക്ക് ജീവിതം ഒക്കെ എന്നാ ഒരു സുഖമുള്ളതാ അല്ലെ?"

"അങ്ങനെയൊന്നുമില്ലെടീ..."

ഫിറോസ് പറഞ്ഞു.

പെട്ടെന്ന് അവൾ അയാളെ നോക്കി.

"എന്താ?"

"ഒന്നുമില്ല സാറെ!"

പുകയൂതിപ്പറത്തി അവൾ പറഞ്ഞു.

"പറയുന്നേ! നെയെന്തോ ഓർത്തല്ലോ..!"

അവൾ വീണ്ടും എന്തോ ഓർത്തു.

"ജോജൂന്റെ ചാച്ചൻ എന്നെ പച്ച തെറിയെ വിളിക്കൂ നാവെടുത്താൽ ..."

അവൾ പറഞ്ഞു.

"ഞാൻ ഒത്തിരി കൊതിച്ചിട്ടുണ്ട് സാറേ...എന്നെ ഇപ്പം സാറ് വിളിച്ചപ്പോൾ എടീ എന്ന് അധികാരത്തോടെ , സ്നേഹത്തോടെ ഒന്ന് വിളിച്ചിരുന്നെകിൽ എന്ന്...ഒരു തവണ ഞാൻ ചോദിക്കുവേം ചെയ്തു..ഒരു പ്രാവശ്യവേലും മനുഷ്യാ നിങ്ങക്ക് എന്നെ ഒന്ന് സ്നേഹത്തോടെ വിളിച്ചുകൂടെ? അന്നേരം..."

"അന്നേരം എന്താ പറഞ്ഞെ ഏലിയാസ്?"

റെജിനാ അൽപ്പ സമയം മൗനിയായി.

ഗ്ലാസ് കാലിയാക്കി അവൾ വീണ്ടും വാറ്റ് ചാരായം പകർന്നു.

അവളതെടുത്ത് അയാൾക്ക് നീട്ടി.

"അന്നേരം പറയുവാ ..."

റെജീന തുടർന്നു.

"കണ്ടവൻമാർക്കൊക്കെ കാലകത്തിക്കൊടുക്കുന്ന നിന്നെയൊക്കെ സ്നേഹിക്കാത്തതിന്റെ കൊഴപ്പവേ ഒള്ളൂ!"

അവളുടെ മിഴികൾ നിറഞ്ഞു.

ഫിറോസിനും വിഷമമായി.

അയാൾ ഒരിറക്ക് കൂടി കുടിച്ചു.

ലഹരി സിരകളിലേക്ക് പടരുന്നുണ്ട്.

പക്ഷെ അതിനൊക്കെ മുകളിലായി റജീനയുടെ കണ്ണുനീർ അയാളെ പൊള്ളിച്ചു.

"കരയെല്ലേ!"

അയാൾ അവളുടെ തോളിൽ പിടിച്ചു.

ഒരു സാന്ത്വനത്തിന്റെ സുഖത്തിൽ അവൾ ഒന്ന് പിടഞ്ഞു.

"ഒന്ന് ചോദിക്കട്ടെ.."

അയാൾ അവളെ നോക്കി.

"നിന്റെ ബെസ്റ്റ് ഫ്രണ്ട് ചോദിക്കുവാ എന്ന് വിചാരിച്ചാ മതി..."

അവൾ അയാളെ നോക്കി.

"എന്ന് മുതലാ നീ ഇങ്ങനെ ...മറ്റുള്ളവർക്ക്...? അല്ല അതിനും ഉണ്ടാവൂല്ലോ കാരണം? അല്ലാതെ നിന്നെപ്പോലെ ഒരു സുന്ദരിപ്പെണ്ണ് ...."

അയാൾ നിർത്തി.

അവളുടെ കണ്ണുകളിലേക്ക് നോക്കി.

പിന്നെ അവളുടെ കവിളിൽ ഉമ്മ വെച്ചു.

അവളിൽ നിന്ന് ഒരു പിടച്ചിൽ ചിറകടിച്ചു പൊങ്ങുന്നത് അയാളറിഞ്ഞു.

"അല്ലെ? ഞാൻ പറഞ്ഞത്

💬 Comments

View all comments