0%

Chapter Title : മലമുകളിലെ മലനിരകൾ 1 [അപ്പുപ്പൻ താടി]

Author : Kambikathakal Read All Parts 204

പെണ്ണുങ്ങളിൽ ആരേലും കൊണ്ട് അവനെ കെട്ടിച്ചാലോ.. !"

ആ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുൻപേ ജാനകി ഒരു കൈ അകലം പാലിച്ചു..

"ഭാ..... ഇനി അതിന്റെ കുറവും കൂടിയേയുള്ളു. കണ്ട അറവാണിച്ചികളെയൊക്കെ എന്റെ വീട്ടിൽ കയറ്റി പൊറുപ്പിക്കാം . "

അങ്ങേർക്ക് അങ്ങനെ പറഞ്ഞിട്ട് ചാരു കസേരയിൽ ചാരി കിടന്നാൽ മതി. നീറുന്നത് ജാനകിയുടെ നെഞ്ചാണ്. ഒറ്റ മകനേയുള്ളു. അത് കൊണ്ട് ഇതിനു എന്തെങ്കിലും പോം വഴി കണ്ടു പിടിയ്കാതെ ജാനകി അടങ്ങില്ല.

അതിനുള്ള പോം വഴിയുമായെത്തിയത് മറുനാടിന്റെ മണമുള്ള അത്തറ് വിൽപ്പനക്കാരൻ കുഞ്ഞൂഞ്ഞാണ്.

"നിങ്ങളെന്തിനാ  ഇത്ര ദണ്ണിക്കുന്നേ.. പെണ്ണുങ്ങളുള്ള നാടുകൾ വേറെയുമുണ്ടല്ലോ. "

വേലിക്കിപ്പുറം നിന്ന് കുഞ്ഞൂഞ്ഞു പറഞ്ഞതിൽ കാര്യമുണ്ടെന്നു ജാനകിയ്ക്കും തോന്നാതിരുന്നില്ല. തന്റെ മകന് പെണ്ണ് കൊടുക്കാത്ത നാട്ടുകാർക്കു മുൻപിലൂടെ രഘു പെണ്ണും കെട്ടി വരുന്നത് ഇപ്പോൾ ജാനകിയ്ക് ഒരു വാശിയായി. അതിനു ചട്ടം കെട്ടിയതും കുഞ്ഞൂഞ്ഞിനെ തന്നാണ്. അവനാകുമ്പോ നാടുകൾ ചുറ്റി നടക്കുന്നവനല്ലേ. അവന്റെ സർകീട്ടിനിടയ്ക് രഘുവിന് പറ്റിയ പെണ്ണിനെ കിട്ടാതിരിക്കില്ല.

കുഞ്ഞൂഞ്ഞു ആ വിശ്വാസം കാത്തു.

"അത്രയും ചേലുള്ള പെണ്ണ് നമ്മുടെ കരയിലില്ല.. നല്ല സ്വഭാവം. പോരാത്തതിന് നിങ്ങളുടെ ജാതിയും..പക്ഷേ ദൂരം ഇശ്ശി പോണം  "

എങ്ങനെയും മകനെ പെണ്ണ് കെട്ടിക്കാൻ നടന്ന ജാനകിയ്ക് ദൂരം ഒരു പ്രശ്നമായി തോന്നിയില്ല. രാവിലെ ഇറങ്ങിയ കാർ സൂര്യൻ  നട്ടുച്ചിയിൽ എത്തിയപ്പോളാണ് നാരായണന്റെ കടയ്ക്കു മുൻപിൽ ചവിട്ടി നിർത്തിയത്.

കാറിൽ നിന്നും ഇറങ്ങിയ ആൾക്കാരെ നാരായണനും കൂടെ നിന്നവരും പുരികം ഉയർത്തി സ്വീകരിച്ചു.

"സംഭാരം കിട്ടുവോ..? "

കടയ്ക്കു പുറത്തോട്ടു നീട്ടിയിട്ടിരുന്ന ബെഞ്ചിൽ ചന്തി ഉറപ്പിച്ചു

💬 Comments

View all comments