0%

Chapter Title : മലമുകളിലെ മലനിരകൾ 1 [അപ്പുപ്പൻ താടി]

Author : Kambikathakal Read All Parts 206

മൂപ്പിലാൻ തിരക്കി.

"സംഭാരം ഇല്ല. നാരങ്ങ വെള്ളം എടുക്കട്ടെ ഒരു ഗ്ലാസ്‌ "

വിനയാന്വീതനായ നാരായണൻ അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായി.

സോഡയുടെ നുര പൊങ്ങിയ ഗ്ലാസ്സുകൾ ഓരോന്നായി അവർക്കു നേരെ നീട്ടികൊണ്ട് ഒരു A  ക്ലാസ്സ്‌ ചിരിയും പാസ്സ് ആക്കി.

"പുതിയ എസ്റ്റേറ്റ് വാങ്ങാൻ വന്നവരായിരിക്കും അല്ലേ? "

വരത്തന്മാരുടെ ആഗമ ഉദ്ദേശം എന്ത്‌ തന്നെ ആയാലും അതിവിടെ വിളമ്പിയിട്ടു മാത്രം മുൻപോട്ട് പോയാൽ മതി എന്ന പക്ഷക്കാരനാണ് നാരായണൻ..

"ഹേയ്.. ഞങ്ങളിവിടെ ഒരു പെണ്ണുകാണലിനു വന്നതാ.. "

പ്രഭാകരൻ നാരായണനെ തിരുത്തി. ഈ മല മുകളിലേക്കു പതിവില്ലാത്തതാണ്  മറു നാട്ടിൽ നിന്നും ഒരു കല്യാണം. അത് കൊണ്ടായിരിക്കും ചുറ്റും കൂടി നിന്നവരും നാരായണനും ആ ഉത്തരത്തിൽ സംതൃപ്തനായില്ല.

"ഏതാ പെണ്ണ്..? "

"എന്തുവായിരുന്നെടി ആ കൊച്ചിന്റെ പേര് ? "

തല ചൊറിഞ്ഞു കൊണ്ടു പ്രഭാകരൻ ആ ചോദ്യം ജാനകിയ്ക് പാസ്സ് ചെയ്തു.

"മീനാക്ഷി.. "

"ഓഹ് നമ്മളുടെ കല്യാണിയുടെ  മകളുടെ കാര്യാ ഈ പറയണേ.. "

കൂട്ടത്തിൽ പ്രമുഖൻ കാര്യങ്ങൾക്ക് കുറച്ചു കൂടെ വ്യക്തത വരുത്തി.

"നിങ്ങൾ എവിടുന്നാ കാർന്നോരെ വരുന്നേ? "

"കുറച്ചു ദൂരെ നിന്നാ.. "

ആ വിളി ഇഷ്ടപെടാത്ത പ്രഭാകരൻ തന്റെ ജന്മഭൂമിയെ കുറിച്ച് ഇവരുടെ മുൻപിൽ പറയാൻ താല്പര്യം കാണിച്ചില്ല.

"ചുമ്മാതല്ല..  ഒന്ന് പെണ്ണിനെ കുറിച്ച് അന്വേഷിച്ചിട്ടു പോരായിരുന്നോ കാർന്നോരെ ഈ പെണ്ണ് കാണലിനുള്ള വരവൊക്കെ.. "

ദേ പിന്നേം കാർന്നോരു വിളി. അവന്റെ തന്തയ്ക്കു തന്നെ വിളിയ്ക്കാൻ നാവുയർത്താൻ തുടങ്ങുന്നതിനു മുൻപേ ജാനകി ഓവർ ടേക്ക് ചെയ്തു.

💬 Comments

View all comments