0%

Chapter Title : മലപ്പുറത്തെ മൊഞ്ചത്തികൾ

Author : kkstories Read All Parts 480

കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു...മുഖം ഒക്കെ വല്ലാത്ത അവസ്ഥയിൽ...

എന്നിട്ട് ഒന്നും മിണ്ടാതെ പതുക്കെ കഴിക്കാൻ തുടങ്ങി... ഞാനും ജ്യൂസ് കുടിച്ച് എണീറ്റു..അവിടെ നിന്ന് ബസിൽ കയറുന്നത് വരെ അവൾ ഒന്നും സംസാരിച്ചില്ല..ഞാനും..

അന്ന് രാത്രി വാട്സാപ്പിൽ എനിക്ക് ഒരു മെസേജ് അവൾ അയച്ചു...

എന്റെ ജീവിതത്തിൽ ആദ്യമായിട്ട എനിക്ക് പുറത്ത് നിന്നൊരാൾ ഗിഫ്റ്റ് തരുന്നതും ട്രീറ്റ് തരുന്നതും..മറക്കില്ല..

എനിക്ക് വളരെ സന്തോഷമായി.നമ്മൾ ഒരാൾക്ക് ഒരു ഗിഫ്റ്റ് കൊടുക്കുമ്പോ അവരുടെ മുഖത്ത് ഉള്ള സന്തോഷണ്ടല്ലൊ.അത് മറ്റൊന്നിനും തരാൻ പറ്റില്ല..എന്റെ മനസ് നിറഞ്ഞു അവളുടെ ആ മെസേജ് കണ്ടപ്പോൾ..

പിറ്റേന്ന് ശനി..ഇനി 2 ദിവസം കഴിഞ്ഞെ ക്ലാസുള്ളൂ...തിങ്കളാഴച്ച എന്നത്തേയും പോലെ ഞങ്ങൾ കണ്ടു...തിരിച്ച് അന്നും ബസിനാ വന്നത്..പക്ഷെ, എന്നും അവൾ ലേഡീസ് സീറ്റിലും ഞാൻ പുറകിലുമായിരിക്കും..ഇന്ന് അവൾ ഞാനിരുന്ന സീറ്റിൽ വന്നിരുന്നു..ഞാൻ ഞെട്ടി..അവിടെ ഇരിക്കുന്നില്ലെ..നീ എന്താ എന്റടുത്ത്..

എവിടെ ഇരുന്നാലെന്താ..ഞാൻ നിന്റടുത്ത് ഇരിക്കുന്നത് കൊണ്ട് നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ...

ഞാൻ പറഞ്ഞു..എനിക്കെന്ത്..നീ ഇരുന്നോ..

അവൾ: എന്നാൽ എണീക്ക്..ഞാൻ വിൻഡൊ സൈഡിൽ ഇരിക്കാം..ഞാൻ മാറി കൊടുത്തു...അതൊരു തുടക്കമായിരുന്നു..

പിന്നെ അവളുടെ പ്രകൃതത്തിൽ മൊത്തം മാറ്റം...എന്നെ ഉപദേശിക്കുന്നു...വഴക്കിടുന്നു..അങ്ങനെ..

ഇനി ഇവൾക്ക് എന്നോട് പ്രേമം എങ്ങാനും..

ഏയ്..ജസ്നയും ഞാനും തമ്മിലുള്ള റിലേഷൻ അവൾക്കറിയാം...പിന്നെ ഞാനൊരു മുസ്ലിമും അവളൊരു ഒന്നാന്തരം നായരുകുട്ടിയും...

ഞാൻ തമാശരൂപേണ ചോദിച്ചു..എന്ത് പറ്റി..മൊത്തം ഒരു മാറ്റം..

ഇനി വല്ല പ്രേമവും ?

അവൾ : പോടാ പട്ടീ...നീ എനിക്ക് അതിനേക്കാളും വലുതാ..

പിന്നെ പ്രേമിക്കാൻ പറ്റിയ ഒരു മുതലും..

ഞാൻ : സന്തോഷം..ആകെ മൊത്തം ഒരു മിസ്റ്റേക്..അതോണ്ട് ചോദിച്ചതാ..എന്നും പറഞ്ഞ് സ്കൂട്ടായി..

പിറ്റേന്ന് ട്രെയിനിൽ അവൾ എന്റെ കൂടെയാണ് കയറിയത്...ഫ്രണ്ട്സ് വെയിറ്റ് ചെയ്യൂലെ ചോദിച്ചപ്പൊ ഞാൻ നിന്റെ കൂടെ കമ്പാർട്ട്മെന്റിലാണെന്ന് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു...

ഒരു വ്യാഴാഴ്ച്ച..അന്നാണ് എല്ലാം മാറ്റി മറിച്ച ആ ദിവസം വന്നത്..

തുടരും... ഇതിന്റെ ബാക്കി എഴുതണോ വേണ്ടയൊ എന്ന് പ്രിറ്റ വായനക്കാരുടെ അഭിപ്രായത്തിനനുസരിച്ച് തീരുമാനിക്കുള്ളൂ..

[ e-mail Auto blocked ]

💬 Comments

View all comments