Chapter Title : മലപ്പുറത്തെ മൊഞ്ചത്തികൾ
യു.. എന്നും പറഞ്ഞ് ആ പൊതിയെടുത്ത് കയ്യിൽ വെച്ച് കൊടുത്തു...
അവൾ കണ്ണടക്കാതെ അതേ അവസ്ഥയിൽ ഒരു നിമിഷം ഞെട്ടിത്തരിച്ച് നിന്നു പോയി...
ഞാൻ : ഹലോ..
വേഗം കഴിക്ക്...ലൈറ്റ് ആയി അല്ലെങ്കിലെ എന്നും പറഞ്ഞ് ഫലൂദ അവളുടെ മുൻപിലേക്ക് നീക്കി വെച്ച് ഞാൻ ജ്യൂസ് കുടിക്കാൻ തുടങ്ങി..
അത് പറഞ്ഞപ്പോളാണ് ഞാൻ അത് ശ്രദ്ധിച്ചത് കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു...മുഖം ഒക്കെ വല്ലാത്ത അവസ്ഥയിൽ...
എന്നിട്ട് ഒന്നും മിണ്ടാതെ പതുക്കെ കഴിക്കാൻ തുടങ്ങി... ഞാനും ജ്യൂസ് കുടിച്ച് എണീറ്റു..അവിടെ നിന്ന് ബസിൽ കയറുന്നത് വരെ അവൾ ഒന്നും സംസാരിച്ചില്ല..ഞാനും..
അന്ന് രാത്രി വാട്സാപ്പിൽ എനിക്ക് ഒരു മെസേജ് അവൾ അയച്ചു...
എന്റെ ജീവിതത്തിൽ ആദ്യമായിട്ട എനിക്ക് പുറത്ത് നിന്നൊരാൾ ഗിഫ്റ്റ് തരുന്നതും ട്രീറ്റ് തരുന്നതും..മറക്കില്ല..
എനിക്ക് വളരെ സന്തോഷമായി.നമ്മൾ ഒരാൾക്ക് ഒരു ഗിഫ്റ്റ് കൊടുക്കുമ്പോ അവരുടെ മുഖത്ത് ഉള്ള സന്തോഷണ്ടല്ലൊ.അത് മറ്റൊന്നിനും തരാൻ പറ്റില്ല..എന്റെ മനസ് നിറഞ്ഞു അവളുടെ ആ മെസേജ് കണ്ടപ്പോൾ..
പിറ്റേന്ന് ശനി..ഇനി 2 ദിവസം കഴിഞ്ഞെ ക്ലാസുള്ളൂ...തിങ്കളാഴച്ച എന്നത്തേയും പോലെ ഞങ്ങൾ കണ്ടു...തിരിച്ച് അന്നും ബസിനാ വന്നത്..പക്ഷെ, എന്നും അവൾ ലേഡീസ് സീറ്റിലും ഞാൻ പുറകിലുമായിരിക്കും..ഇന്ന് അവൾ ഞാനിരുന്ന സീറ്റിൽ വന്നിരുന്നു..ഞാൻ ഞെട്ടി..അവിടെ ഇരിക്കുന്നില്ലെ..നീ എന്താ എന്റടുത്ത്..
എവിടെ ഇരുന്നാലെന്താ..ഞാൻ നിന്റടുത്ത് ഇരിക്കുന്നത് കൊണ്ട് നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ...
ഞാൻ പറഞ്ഞു..എനിക്കെന്ത്..നീ ഇരുന്നോ..
അവൾ: എന്നാൽ എണീക്ക്..ഞാൻ വിൻഡൊ സൈഡിൽ ഇരിക്കാം..ഞാൻ മാറി കൊടുത്തു...അതൊരു തുടക്കമായിരുന്നു..
പിന്നെ അവളുടെ പ്രകൃതത്തിൽ മൊത്തം മാറ്റം...എന്നെ ഉപദേശിക്കുന്നു...വഴക്കിടുന്നു..അങ്ങനെ..
ഇനി ഇവൾക്ക് എന്നോട് പ്രേമം എങ്ങാനും..
ഏയ്..ജസ്നയും
💬 Comments
View all comments