0%

Chapter Title : മലർകൊടി [Jay]

Author : Kambikathakal Read All Parts 630

ഒരു പെൺകുട്ടിയെ തേടുന്നു, ഉചിതമായ ആലോചനകൾ എന്റെ കൂട്ടുകാരിൽ നിന്നും പ്രതീക്ഷിക്കുന്നു. എന്ന് നിങ്ങളുടെ സ്വന്തം വരുൺ. മെസ്സേജ് ഇട്ട ഉടനെ ഞാൻ നെറ്റ് ഓഫ്‌ ചെയ്ത്. അല്ലെങ്കിൽ എല്ലാവരും കൂടി എന്നെ ഗ്രൂപ്പിലിട്ട് വലിച്ചുകീറും എന്ന് നൂറുശതമാനം ഉറപ്പുണ്ടായിരുന്നു. വൈകുന്നേരം ആണ് നെറ്റ് ഓൺ ചെയ്തത് പ്രതീക്ഷിച്ചപോലെ കുറെ മെസ്സേജ് ഗ്രൂപ്പിലും പേർസണലും ആയി കിടപ്പുണ്ടായിരുന്നു. അതിനിടയിൽ രാവിലെ തന്നെ പലരും ഫോണിൽ വിളിച്ചു വിശേഷങ്ങൾ തിരക്കിയിരുന്നു. എന്നാൽ ഒരുദിവസം കൂടി കഴിഞ്ഞുവന്ന കാൾ ആണ് എന്നെ ഞെട്ടിച്ചത് എന്റെ മലർകൊടിയിലേക്കുള്ള ദൂത്,എന്റെ അശ്വതിയുടെ കാൾ.

2005 വേനലവധി

കാശുണ്ടെങ്കിലും അതിന്റെ ഹുങ്ക് ഒന്നും കാണിക്കാതെ മറ്റുകുട്ടികളുടെ കളിച്ചാണ് ഞാനും എന്റെ കുട്ടിക്കാലം പൂർത്തിയാക്കിയത്. അതിലേറ്റവും സന്തോഷമുള്ള ഓർമ്മകൾ നൽകിയത് അശ്വതിയെന്ന അച്ചുവിന്റെ കൂടെയുള്ള നിമിഷങ്ങളായിരുന്നു, അവധി തുടങ്ങിക്കഴിഞ്ഞാൽ എന്റെ ഊണും ഉറക്കവും എല്ലാം അവളുടെ വീട്ടിൽ തന്നെയായിരുന്നു. ഞങ്ങളുടെ വീട്ടിൽ നിന്നും അഞ്ച് വീട് കഴിഞ്ഞാൽ അച്ചുന്റെ വീടായി. ആ സമയത്ത് പലപ്പോഴും എന്റെ ഉറക്കവും അവിടെ തന്നെയായിരുന്നു. പകൽ സമയത്ത് അമ്മ എന്നെ കാണാൻ ഒരു വിരുന്നുകാരിയെ പോലെ പലഹാരങ്ങളൊക്കെയായി വരുന്നത് ഇന്നും ഓർമകളിൽ നിൽക്കുന്നു. പിന്നീട് അശ്വതിയും അവളുടെ കൊച്ചുകുടുംബവും അവിടെ നിന്നും താമസം മാറി ടൗണിലേക്ക് പോയി. ചെറുപ്രായത്തിൽ തന്നെ പിരിഞ്ഞുപോയെങ്കിലും ഈശ്വരൻ എന്ന് ഞാൻ വിശ്വസിക്കുന്ന പുള്ളിക്കാരൻ ഞങ്ങളെ കോളേജിൽ വെച്ച് വീണ്ടും കൂട്ടിമുട്ടിച്ചു, അവളെ മനസിലാകാൻ എനിക്ക് അധികസമയം ഒന്നും വേണ്ടി വന്നില്ല. കുട്ടിക്കാലത്തെ സുഖമുള്ള ഓർമകളിലെ പ്രധാനഭാഗത്തെ എങ്ങനെ മറക്കാനാണ്.

അങ്ങനെ കോളേജ് സമയത്ത് അവളും

💬 Comments

View all comments