0%

Chapter Title : മലർകൊടി [Jay]

Author : Kambikathakal Read All Parts 630

അർജുനും തമ്മിൽ പ്രണയത്തിൽ ആയി പ്രേമം എന്ന് പറഞ്ഞാൽ ഒടുക്കത്തെ പ്രേമം. അങ്ങനെ ഫൈനൽ ഇയറിൽ വെച്ച് അവർ ഒളിച്ചോടി കല്യാണം കഴിച്ചു. അല്ല കഴിപ്പിച്ചു, അതെ അതിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത് ഞങ്ങൾ തലയും പിള്ളേരും കൂടിയായിരുന്നു. പിന്നീട് അവളെ പറ്റി ഒരറിവും ഉണ്ടായിരുന്നില്ല. ഉള്ളിലെവിടെയോ ഒരു മുറിവ് ഏല്പിച്ചാണ് അവൾ അന്ന് പോയത്. ഏറെ നാളായി അത് ഉണങ്ങാതെ ഉള്ളിലുണ്ടായിരുന്നു പിന്നീട് എപ്പോഴോ അതിനെ പറ്റി മറന്നു പോയി........അവളെയും.

ഫോണിൽ വന്ന കാൾ ഞാൻ എടുത്തു അശ്വതി :എടാ ഞാനാ അച്ചു. ഞാൻ : അച്ചുവോ ഏത് അച്ചു? അശ്വതി : അശ്വതി ആശ

അവൾ ബലം പിടിച്ചു പറഞ്ഞു. എന്റെ കിളി ഒരു നിമിഷം പറന്ന് വായുവിൽ ചലനമില്ലാതെ നിന്ന് എന്നെ നോക്കി.

ഞാൻ : അച്ചു.... പറയടി എന്തൊക്കെയുണ്ട്... ഞാനും അവളോട് കുറെ വിശേഷങ്ങൾ ചോദിച്ചു അതിനൊക്കെ മറുപടി തന്നുകൊണ്ട് അവൾ എന്റെ വിവാഹാലോചന എടുത്തിട്ടു. ഒരു നിമിഷം ഞാനും വിചാരിച്ചു ഇനി ഇവളെ കെട്ടാൻ എങ്ങാനും ആണോ?,,,, അങ്ങനെ പലകഥയും ഉണ്ടല്ലോ വർഷങ്ങൾക്കുശേഷം തിരിച്ചുവരുന്നു കാമുകിയെ സ്വീകരിക്കുന്ന മുൻകാമുകൻ.

പരസ്പരം പറഞ്ഞില്ലെങ്കിലും എനിക്ക് അവളെ ഇഷ്ടമായിരുന്നു അതാണ് കാമുകി എന്ന് പറഞ്ഞത് . പക്ഷെ അവൾ എനിക്ക് വേണ്ടി ഒരു പെണ്ണിനെ കണ്ടുപിടിച്ചിരുന്നു, അവളുടെ വീടിന്റെ അടുത്തുള്ള ഒരു കുട്ടി പേര് അർച്ചന. അങ്ങനെ പിറ്റേന്ന് അശ്വതിയെ കാണാനായി ഞാൻ അവളുടെ വീട്ടിലേക്ക് പോയി. ഒറ്റയ്ക്ക് പോവാൻ ഒരു ചളിപ്പ് ഉള്ളതുകൊണ്ട് വേറൊരു ആത്മസുഹൃത്തായ ശരത്തിനെയും കൂടെ കൂട്ടി.

ഞങ്ങൾ

💬 Comments

View all comments