Chapter Title : മലർകൊടി [Jay]
ഹൗസ്ബോട്ടിൽ കറങ്ങണം അതാണ് ആവശ്യം. എഴുപുന്നക്കാരനായ എനിക്ക് ഇതൊക്കെ ഒരു വിരൽ ഞൊടിച്ചാൽ സോൾവ് ചെയ്യാവുന്നതേയുള്ളു എന്ന് അവർക്കറിയില്ലല്ലോ. ചിറ്റപ്പന് പുന്നമടയിൽ ഒരു ഹോംസ്റ്റേയും 2 ഹൗസ്ബോട്ടും ഉള്ള ധൈര്യത്തിൽ ഞാൻ ആ ഡീൽ അങ്ങ് ഏറ്റെടുത്തു ഇനി ഒരു ഇന്നോവ ക്രിസ്റ്റ കൂടി സംഘടിപ്പിച്ചാൽ മതിയല്ലോ. എന്നെ കണ്ടിട്ട് വിശ്വസിക്കാൻ കൊള്ളാവുന്നവൻ ആണെന്ന് തോന്നിക്കാണും, സത്യത്തിൽ അങ്ങനെതന്നെയാണ്.കൂട്ടത്തിൽ പ്രായം കുറവുതോന്നുന്ന പെൺകുട്ടി ബാക്കിയുള്ളവരോട് എന്തോ പറയുന്നുണ്ടായിരുന്നു, മറ്റുള്ളവർ അതിനു തലകുലുക്കുകയും, എന്നോട് വന്ന് പേര് തിരക്കുകയും ചെയ്തു അങ്ങനെ എല്ലാവരെയും പരിചയപെട്ടു.കൊച്ചിന്റെ അമ്മ ദിവ് മറ്റേത് രണ്ടും ആച്ചിയും ടിങ്കുവും അവളുമാർ എല്ലാം വീട്ടിലെ പേരാണ് പറഞ്ഞത് എന്ന് കേട്ടപ്പോളെ മനസിലായി. പിന്നെ കൊച്ചിന്റേം പഞ്ചാബിടേം പേര് നിങ്ങളോട് പറയാൻ നിക്കുന്നില്ല, ഇപ്പോൾ അറിഞ്ഞിട്ടും വല്യ കാര്യമില്ലല്ലോ.
അങ്ങനെ ഞങ്ങൾ മാളിൽ നിന്നും ഇറങ്ങി അവരെ ഒരു ടാക്സിയിലും കയറ്റി നേരെ ഞങ്ങളുടെ ഗസ്റ്റ് ഹൌസിൽ ആക്കി. ഇന്ന് ഇവിടെ ഫ്രഷ് ആയ്ട്ട് രാവിലെ ആലപ്പുഴയ്ക്ക് പോവാം എന്ന് പറഞ്ഞപ്പോൾ അവരും ഹാപ്പി ഞാനും ഹാപ്പി.അവരോട് യാത്ര പറഞ്ഞു ചിറ്റപ്പനെ വിളിച്ചു ബോട്ടിന്റെ കാര്യം പറഞ്ഞു, ഹോ എന്നെ വിളിച്ച തെറി..... സീസൺ ടൈമിൽ നിന്റെ കഴപ്പും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞു ഫോൺ വെച്ച്.ആളെ കുറിച്ച് പറയാൻ ആണെങ്കിൽ two countries സിനിമേലേ വിജയരാഗവൻ വൈബ്. പിന്നെ എന്റെ കയ്യിലിരുന്ന നാടൻ വാറ്റിന്റെ ഒരു ഫോട്ടോ അയച്ചപ്പോൾ ദേ വരുന്നു ഇൻകമിങ് കാൾ.
ചിറ്റപ്പൻ : ആ എടാ... നാളെ നീ എപ്പോഴാ വന്നേ? ഞാൻ : വരാനോ എന്തിന്?അവിടെ അതിന് റൂമൊന്നും ഇല്ലല്ലോ. ചിറ്റപ്പൻ : അത് കുഴപ്പമില്ല ഷിബൂന്റെ അവിടെ റൂമും ബോട്ടും സെറ്റ് ചെയ്യാം. ഞാൻ : മ്മ് ചിറ്റപ്പൻ : പിന്നെ നീ വരുമ്പോ ആ കുപ്പി കൂടെ എടുത്തോ. ഞാൻ അതിന് ഒന്ന് മൂളിയിട്ട് കാൾ വെച്ച്, ഫോട്ടോ അയച്ചില്ലേലും ചിറ്റപ്പൻ എന്നെ വിളിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. കട്ടച്ചങ്കിനെ പുള്ളി അങ്ങനെ ഉപേക്ഷിക്കില്ലല്ലോ.
അങ്ങനെ ഒരു കൂട്ടുകാരന്റെ
💬 Comments
View all comments