0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 55.6K

നിന്നതാ പക്ഷെ എന്റെ പൊന്നിന് സങ്കടാവോ കരുതി ചോതിക്കാതിരുന്നതാ...ഇനി മീനുവിന്റെ കാര്യം കൂടെ ശെരിയായാൽ സമദാനമായി ...

അതും പറഞ്ഞു ലച്ചു ഒന്ന് നെടുവീർപ്പിട്ടു

അഭി : വേറെ ഒരു പ്രശ്നം കൂടെ ഇല്ലേ ... നമ്മുടെ ഈ ബന്ധങ്ങൾ എങ്ങിനെ അനുവിനെ അറിയിക്കും ...ഇല്ലെങ്കിൽ അവളറിയാതെ എങ്ങിനെ ഇത് മുന്നോട്ട് കൊണ്ടുപോവും

ലച്ചു അപ്പോഴാണ് അങ്ങിനെ ഒരു കാര്യമുള്ളത് ആലോചിക്കുന്നത് ...അവളൊന്നും മിണ്ടാതെ ചിന്തയിലേക്ക് തിരിഞ്ഞു ...ഞാനും അതുപോലെ പുറത്തേക്ക് നോക്കിയിരുന്നു

അപ്പോഴാണ് ഞങ്ങൾ ഇരിക്കുന്ന കഫെയുടെ ഓപ്പോസിറ്റ് ഒരു ടാറ്റൂ ഷോപ് കണ്ടത് ...അവിടെ അനുവും കൂടെ വേറെ ഒരു പെണ്ണും ഫ്രണ്ട് ആയിരിക്കും ..അവളെന്താ ടാറ്റൂ ഷോപ്പിൽ ...അവളിന്ന് ജോലിക്ക് പോയില്ലേ

അഭി : അനുവല്ലേ ലച്ചൂ അത്

അവളെന്റെ മുഖത്തേക്ക് നോക്കി പിന്നെ ഞാൻ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി

ലച്ചു : അതെ ...അവളെന്താ ഇവിടെ ...അവളിന്ന് അക്ഷയയിൽ പോയില്ലേ ..ഇതെന്തു ഷോപ്പാ അഭി

അഭി : ഇത് ടാറ്റൂ അടിക്കുന്ന സ്ഥലമാ ...

ലച്ചു : അവളെന്തിനാ ഇങ്ങോട്ട് വന്നത് ... ടാറ്റൂ അടിക്കാനാണോ

അഭി : ഹേയ് ...അവളങ്ങിനെ ഒന്നും ചെയ്യൂല ..ഫ്രണ്ടിന്റെ കൂടെ വന്നതായിരിക്കും

ലച്ചു : അവള് ഇന്ന് ലീവാക്കിയോ ... അറിയില്ല നമ്മള് നേരത്തെ പോന്നില്ലേ

പിന്നെ കുറെ നേരം പലതും സംസാരിച്ചു ....ഞങ്ങൾ അവിടെ നിന്നിറങ്ങി വീട്ടിലേക്ക് വണ്ടി എടുത്തു

അഭി : പൊന്നെ ... പെട്ടെന്നൊന്നും വളഞ്ഞപോലെ കാണിക്കരുത് ട്ടോ ...അവൾക്ക് സംശയം തോന്നും

ലച്ചു : അതൊക്കെ നമ്മളേറ്റില്ലേ എന്റെ

💬 Comments

View all comments