0%

Chapter Title : മലയാളിമങ്ക [ഒറ്റകൊമ്പന്‍]

കലിപ്പിച്ചുകൊണ്ട് ശ്രേയ..

ആദ്യമൊന്ന് അമ്പരന്നെങ്കിലും, ഒറ്റയ്ക്ക് കിട്ടിയ തന്നെ ചൊറിയാനുളള ശ്രമമാണെന്ന് ഇവളുമാരുടേതെന്ന് അക്ഷിതയ്ക്ക് മനസ്സിലായി.. യമുന കൂടെയുണ്ടെങ്കിൽ ഇവളുമാർ കലിപ്പിച്ചു നോക്കുമെങ്കിലും ചൊറിയാൻ വരാറില്ല .. 2 വട്ടം ഫസ്റ്റിയറിൽവെച്ച് ചൊറിയാൻ വന്നപ്പോൾ യമുന ഒറ്റയ്ക്ക് നാവുകൊണ്ട് നേരിട്ടതാണ് 4എണ്ണത്തിനേയും... തന്നെപ്പോലെ തന്നെ സുന്ദരിയും, പഠിപ്പിസ്റ്റുമാണെങ്കിലും "'മൊടകണ്ടാൽ എടപെടുമണ്ണാ" മൂഡ് ആണ് യമുന.

കാറിന്റ്റെ വിൻഡോയിലേക്ക് തല നീട്ടി ആൻഡ്രിയ പല്ലിറുമികൊണ്ട് പറഞ്ഞു .. "എടീ... വല്യ ചുന്ദറി ആണെന്ന ഭാവമാണോടീ കൺട്രീ നിനക്ക്.., നിന്റ്റെ വിളച്ചിലെടുപ്പ് നിർത്തിക്കോ. ഇന്ന് നീ മലയാളിമങ്ക കോണ്ടസ്റ്റിൽ പങ്കെടുക്കാൻ പേര് കൊടുത്തെന്ന് അറിഞ്ഞാൽ അടിച്ച് നിന്റ്റെ ചെവികുറ്റി പൊട്ടിക്കും. കേട്ടോടീ പിന്നെ മലയാളിമങ്ക പട്ടം ഇപ്രാവിശ്യം ദാ.. ഈ ഇരിക്കുന്ന ഗ്ളാഡിസിന് ബുക്ക്ഡ് ആണ്.. ജഡ്ജിങ്ങ് പാനലിലെ 5ൽ 3പേരും ഇവൾക്കേ വോട്ടിടൂ.. മൊലയും തളളിപിടിച്ച് നിന്നെ ആ പരിസരത്ത് എങ്ങാനും കണ്ടാൽ..... പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ നിനക്ക്..!

ആൻഡ്രിയയുടെ വാണിംഗിനു ശേഷം സഫിയയും അവളോട് കലിതുളളി.. "ഒരു ഭൂലോക രംഭ നടക്കുന്നു.. ശവം.. തുറിപ്പിച്ച് നോക്കിയാൽ നിന്റ്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും.." ഇത്രയും പറഞ്ഞ് കാർ മുന്നോട്ടെടുത്ത ഗ്ളാഡിസ് തലതിരിച്ച് അവളെ നോക്കി പറഞ്ഞു.. "ഡേർട്ടി ബിച്ച്".. കാർ പാർക്കിങ്ങ് ഏരിയയിലേക്ക് കുതിച്ചു...

അക്ഷിതയ്ക്ക് സങ്കടം വന്ന് കണ്ണ് നിറഞ്ഞു വിങ്ങിപൊട്ടുന്ന മനസ്സുമായി അവൾ മുന്നോട്ട് നടന്നു.. രാവിലെ മുതൽ ഉണ്ടായ സംഭവങ്ങൾ അവളുടെ മനസ്സിനെ മദിച്ചു..... എന്ത് പ്രശ്നങ്ങളുണ്ടായാലും മലയാളിമങ്ക മൽസരത്തിൽ പങ്കെടുക്കാൻ തന്നെ അവൾ തീരുമാനിച്ചു..

തന്റ്റെ ക്ളാസ്സിലേക്ക് ചെന്ന അവൾ ഫ്രണ്ട്സിനൊപ്പം പൂക്കള മത്സരത്തിനുളള

💬 Comments

View all comments