0%

Chapter Title : മലയാളിമങ്ക [ഒറ്റകൊമ്പന്‍]

തയ്യാറെടുപ്പ് തുടങ്ങി.. വിവിധ നിറത്തിലുളള ജമന്തി പൂക്കളുടേയും മറ്റും ഇതളുകൾ പ്രത്യേകം നുളളി തരം തിരിച്ചു.. ചോക്ക് കൊണ്ട് പാറ്റേൺ വരച്ച്, അതിൽ എലാലാവരും കൂടി പൂവിട്ടു.. ഒരു നിലവിളക്കും കൊളുത്തി..

ഇതിനിടെ മലയാളിമങ്ക മത്സരത്തിന് പങ്കെടുക്കുന്നവർ ഓഡിറ്റോറിയത്തിലേക്ക് ചെല്ലാനുളള അനൗൺസ്മെന്റ്റ് മുഴങ്ങി.. അവൾ കൂട്ടിനായി ഒരു ഫ്രണ്ടിനെ വിളിച്ചെങ്കിലും അവൾ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു.. മറ്റൊരുത്തിയെ വിളിച്ചെങ്കിലും അവളും ഓരോ ഒഴിവുകഴിവ് പറഞ്ഞ് അവളുടെ കൂടെ ചെല്ലാൻ തയ്യാറായില്ല... ക്ളാസ്സിലെയും കോളേജിലെ തന്നെയും അതിസുന്ദരിയായ അവളോട് മറ്റ് പെൺപിള്ളേർക്ക് അത്യാവശ്യം അസൂയയുണ്ടായിരുന്നു..

അവളുടെ ക്ളാസിലെ പെൺകുട്ടികൾക്കാകട്ടെ, ക്ളാസ്സിലെ ബോയ്സ് എല്ലാം ഇവളെ വായ്നോക്കി ഇരിക്കുന്നതിന്റ്റെ കുശുമ്പും, യമുനയും അവളും തമ്മിൽ മാത്രമുളള അഗാധമായ ഫ്രണ്ട്ഷിപ്പ് കണ്ടുളള അസൂയയും, പിന്നെ വെറുതെ ഇവളുടെ കൂടെ ചെന്ന് വില്ലത്തികളുടെ ശത്രുത ഉണ്ടാക്കേണ്ട എന്ന ചിന്തയിലും അക്ഷിതയുടെ കൂടെ ചെല്ലാൻ ആരും തയ്യാറായില്ല.. നല്ല വിഷമം തോന്നിയെങ്കിലും അവൾ പുറമേ ചിരിച്ച് കാണിച്ചുകൊണ്ട്... ഓഡിറ്റോറിയത്തിലേക്ക് നടന്നു...

കോളേജിനു മുന്നിൽ ഉറിയടി മത്സരം ആരംഭിച്ചു.. ചെണ്ട മേളം ഉച്ചത്തിലായി. ഇടനാഴിയിലൂടെ കുറച്ച് നടന്ന് ഒരു വളവ്തിരിഞ്ഞ് അക്ഷിത ചെന്നത് , കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന "4റോസ്സസി"ന്റ്റെയും ആനുചരൻമാരുടേയും മുന്നിലേക്കാണ്.. "നിനക്ക് മലയാള ഭാഷ മനസ്സിലിലാകില്ലേടീ കൂത്തിച്ചീ" ആൻഡ്രിയ ആക്രോശിച്ചുകൊണ്ട് അവളുടെ കരണത്ത് കൈവീശിയടിച്ചു..

ആൻഡ്രിയ കൈയുയർത്തിയ ഉടൻ തന്റ്റ ഇരു ചെവിയും പൊത്തിപിടിച്ചതിനാൽ അക്ഷിതയുടെ കൈപത്തിക്കാണ് അടിയേറ്റത്.. മുന്നോട്ട് വന്ന ശ്രേയയുടെ ബോയ്ഫ്രണ്ട് ജസ്റ്റിൻ അവളെ കഴുത്തിന് പിടിച്ച് ഭിത്തിയിലേക്ക് ചേർത്തു നിർത്തി..

പക്കവാരിയെല്ലിന് ചവിട്ട്കിട്ടി ജസ്റ്റിൻ അവന്റ്റെ ഫ്രണ്ട്സിന്റ്റെ മേലേയ്ക്ക്

💬 Comments

View all comments