0%

Chapter Title : മലയാളിമങ്ക [ഒറ്റകൊമ്പന്‍]

തെറിച്ചു വീണു... തടയാൻ മുന്നോട്ട് വന്ന അവന്റ്റെ കൂട്ടുകാരൻ പ്രദീപിന് മുഖമടച്ച് ചെകിളപ്പനടി കിട്ടി വശത്തേക്ക് മറിഞ്ഞ് വീണു.. പൊട്ടികരയുന്ന അക്ഷിത നോക്കുമ്പോൾ തന്റ്റെ തൊട്ട് മുന്നിൽ 'ഡാനി'.. "ഒറ്റകൊമ്പൻ ഡാനി" നിലത്തുനിന്ന് വേച്ച് എഴുന്നേറ്റ ജസ്റ്റിന്റ്റെ ചെകിടത്ത് ഡാനിയുടെ അടുത്ത അടിയും വീണു.. ഭിത്തിയിലേക്ക് ചാരിയിരുന്ന അവന്റ്റെ നെഞ്ജത്ത് ചവിട്ടിപിടിച്ചു ഡാനി.. "ഇനിയെങ്ങാനും നീ ഇവളുടെ മെക്കിട്ട് കേറി എന്നെറിഞ്ഞാൽ നിന്റ്റെ നെഞ്ജിൻകൂട് ചവിട്ടി പൊളിക്കും ഞാൻ .. കേട്ടോടാ... പുന്നാര മോനേ.."

ഡാനിയുടെ കലിപ്പ് സ്വഭാവം നന്നായറിയാവുന്ന ജസ്റ്റിന്റ്റെ ഗ്യാങ് അനങ്ങാതെ നിൽക്കുകയാണ്.. തങ്ങളുടെ 'ജിമ്മനായ' 'ഹാൻഡ്സം'ഹങ്ക്' അടിയുംകൊണ്ട്, ചവിട്ടും കിട്ടി കിടക്കുന്നത് കണ്ട 4 കഴപ്പികളുടേയും ഗ്യാസ് പോയി മിഴുങ്ങസ്യേ നിന്നു.. "വാ.." അക്ഷിതയുടെ കൈതണ്ടയിൽ പിടിച്ച് ഡാനി മുന്നോട്ട് നടന്നു..

"താൻ കരയണ്ടടോ ഇനി അവൻമാർ തന്റ്റെ നേരെ പോലും നോക്കാൻ ധൈര്യപ്പെടില്ല.." അവളെ അവൻ ആശ്വസിപ്പിച്ചു.. ഏങ്ങലടിച്ചു കരയുന്ന അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് ഡാനി ചോദിച്ചു " ശരിക്കും എന്താണ് അവരുമായുളള പ്രശ്നം? ഇടറിയ ശബ്ദത്തിൽ അവൾ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു.. "ഇത്രയുമുള്ളോ കാര്യം താൻ ധൈര്യമായി പോയി പങ്കെടുത്തോ ഇനി അവര് ഒരു പ്രശ്നവും ഉണ്ടാക്കില്ല". അവന്റ്റെ സാമീപ്യവും, വാക്കുകളും അവൾക്ക് സാന്ത്വനമായി..

"കഴിഞ്ഞ തവണ ഇയാള് തന്നെ ആയിരുന്നില്ലേ മലയാളിമങ്ക ?" "ആ..മ്.. പക്ഷേ അന്ന് നോട്ടീസ് ബോർഡിൽ ഇട്ടിരുന്ന എന്റ്റെ ഫോട്ടോ വരെ എനിമീസ് എടുത്തുകളഞ്ഞു..." " ആരും എടുത്തുകളഞ്ഞതല്ല, ഞാൻ വീട്ടിലോട്ട് എടുത്തോണ്ടും പോയതാ.." അവൻ പറഞ്ഞു..

"എന്തിനാ എന്റ്റെ ഫോട്ടോ??!??"

💬 Comments

View all comments