Chapter Title : മലയാളിമങ്ക [ഒറ്റകൊമ്പന്]
ഡാനി മനസ്സിലോർത്തപ്പോഴേക്കും, അതാ വരുന്നു അക്ഷിത... താൻ ഒരു വർഷമായി മനസ്സിലിട്ട് താലോലിക്കുന്ന തന്റ്റെ അക്ഷിതക്കുട്ടി.. കേരളീയ വേഷത്തിൽ അവൾ ഒരു അപ്സരസ്സിനെപോലിരിക്കുന്നു..
"എന്നവളേ.. അടി എന്നവളേ.. എന്തെൻ ഇദയത്തെ തൊലയ്ത്.വിട്ട്..." എന്ന ഗാനം കോളേജിൽ മുഴങ്ങുന്നുണ്ടായിരുന്നു... പുഞ്ജിരിതൂകി ഗ്രൗണ്ടിലേക്കിറങ്ങി രണ്ടുമൂന്നടിവെച്ച അക്ഷിത ചെളിയിൽ തെന്നി "പ്ളും".. 2 ദിവസം മുൻപ് പെയ്ത മഴ തീർത്ത ചെളി..... ചന്തിയും കുത്തി ചെളിയിൽ വീണ അക്ഷിത, ചെളിമങ്ക'യായി.. അവളുടുത്തിരുന്ന സെറ്റുസാരിയുടെ ബാക്ക് ആകെ ചെളിപുരണ്ടു.. അവനടുത്തെത്തിയപ്പോഴേക്കും അവൾ എഴുന്നേൽക്കാനാകാതെ ഇടതുകൈ കുത്തിയിരിക്കുകയായിരുന്നു.. അക്ഷിതയുടെ കണ്ണു നിറഞ്ഞിരുന്നു.. "എന്തെങ്കിലും പറ്റിയോ മോളേ?"
ചെളിയിൽ വീണതിന്റ്റെ ചമ്മലും, ഇടുപ്പിലെ വേദനയും, ഇനി ഈ കോലത്തിൽ തിരിച്ചു ചെന്നാൽ എല്ലാവരും കളിയാക്കി' ചിരിക്കുമെന്ന ചിന്തയിലും', അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. "കരയല്ലേ' വാവേ.. വാ.. എഴുന്നേൽക്ക്" അക്ഷിതയുടെ ചുമലിൽ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഡാനി പറഞ്ഞു.
"സ്...സ്.." അവൾ ഞെരങ്ങുന്നതുകണ്ട അവൻ, അവളെ ഇരുകയ്യാലും കോരിയെടുത്തുകൊണ്ട് ഉയർന്നു..... രണ്ടുകൈയാലും ഡാനിയുടെ കഴുത്തിൽ വട്ടംപിടിച്ച് ആ കണ്ണുകളിലേക്ക് നോക്കികൊണ്ട് അവൾ അവന്റ്റെ കൈകളിൽ കിടന്നു... "എന്തിനാ മോളു, ഈ ചെളിയിൽ വന്ന് ചാടിയത്?? "...... ഇയാളെ കാണാനാ ഞാൻ വന്നേ.." നിറമിഴികൾ താഴ്ത്തികൊണ്ട് അവന്റ്റെ നെഞ്ജിലേക്ക് ശിരസ്സുചേർത്തു വിതുമ്പികൊണ്ട് അവൾ പറഞ്ഞു..
"പൊന്ന്.. കരയണ്ട.. " എന്നുപറഞ്ഞു മുന്നോട്ടു നടന്ന അവനോട് ഇടറിയശബ്ദത്തിലവൾ പറഞ്ഞു- "ചെളീം പെരണ്ട് എന്റ്റെ കോലം കണ്ടാലെല്ലാരും ചിരിക്കും "
"എന്നാലിത് കഴുകിയേച്ചും പോകാം അവിടെ പൈപ്പുണ്ട്..." എന്നു പറഞ്ഞവൻ ഗ്രൗണ്ടിന്റ്റെ സൈഡിലുളള സ്പോർട്സ് ഡ്രസ്സിംഗ് റൂമിലേക്ക് (താവളത്തിലേക്ക്) നടന്നു.. "മോളെന്തിനാ ഗ്രൗണ്ടിലേക്ക്
💬 Comments
View all comments