0%

Chapter Title : മലയോരങ്ങളിൽ 2 [സണ്ണി]

Author : sunny Read All Parts 1.5K

പിള്ളേർ അവനെ നോക്കി  കടന്നുപോയപ്പോൾ സ്കാൻ ചെയ്യാൻ പോയിട്ട് നേരെ നോക്കാൻ വരെ മറന്നു പോയി...!

ഡെൽനയുടെ നെറ്റിയിലെ കാക്കപ്പുള്ളി എഫക്ട്!.....അതോ കാക്കപ്പുള്ളി ഇരുന്ന നെറ്റിയുടെ എഫക്ടോ... അതുമല്ലെങ്കിൽ നെറ്റിയുടെ ഉടമയായ ഡെൽനയുടെ ഇഫക്ടോ...!?

ശ്ശെ.... ഇതിപ്പോ നോളന്റെ പടം പോലെ പലവട്ടം പലതും ചിന്തിച്ച് കാടു കയറും....തല്കാലം ഒറ്റയ്ക്കിരിക്കുമ്പോൾ ചിന്തകൾക്ക് പുണ്ണാകാൻ തല വിട്ട് കൊടുക്കാം..

“ ഡാ... ഇതാണ് പത്തിരുപത് ദിവസം നമ്മുടെ കൊട്ടാരം..." നോളന്റെ പടത്തിൽ നിന്ന് രക്ഷപ്പെട്ട് നോക്കിയ ഞാൻ വീണ്ടും ഞെട്ടി. അവൻ കൊട്ടാരം എന്നത് പ്രാസം ഒപ്പിച്ച് ആക്കിപ്പറഞ്ഞതാണെങ്കിലും എനിക്ക് അതൊരു കൊച്ചു കൊട്ടാരമായാണ്  തോന്നിയത്.. വലിയ വീടിനു ചുറ്റുമുള്ള മൂന്നാല് കെട്ടിടങ്ങളിൽ ഏറ്റവും ചെറുതും മനോഹരവുമായ വീട് ....

“എടാ.. ചായ കുടിച്ച് തത്കാലം ...പോയി പണി തുടങ്ങാം.. പുറത്തിറങ്ങിട്ട് നിന്നോട് കുറച്ചു കാര്യം പറയാനുണ്ട്.." വീടുകളും പരിസരവും ആസ്വദിക്കാൻ കണ്ണും മനവും തുറന്നു വരുമ്പോഴേക്കും അവനിടപെട്ട് ഫുൾ സ്റ്റോപ്പിട്ടു. പിന്നെ ഡ്രസ് മാറാനുള്ളത് എടുത്ത് നിരത്തി .

“ഇന്നാ ചായ ...." ചായ എവിടുന്നാടാ എന്നൊക്കെ ചോദിക്കാൻ തുടങ്ങുമ്പോഴേക്കും ലെഗിൻസും ടീ ഷർട്ടുമിട്ട് ഒരു തുള്ളിക്കളിക്കുന്ന ആട്ടിൻകുട്ടിയെ പോലെ എവിടെ നിന്നോ ഒരു പെണ്ണ് വലിയൊരു ഫ്ളാസ്കും രണ്ട് മൂന്ന് ഗ്ളാസും വച്ചിട്ട് പെട്ടന്ന് തൊട്ടടുത്ത കെട്ടിട വളവിലേക്ക് പോയ് മറഞ്ഞു..

ഒന്ന് സ്കാനിങ്ങ്മെഷീനെടുക്കാൻ പോലും സമയം കിട്ടില്ല... ശ്ശൈ..

“ഡാ.. അത് .. ഡിംപിൾ , ഇങ്ങനെ മൂന്നാല് പിള്ളാര് ഉണ്ട് ... പരിചയപ്പെടാം നിനക്ക് വൈകാതെ ... ചുമ്മാ ടൈം പാസിനേ"

💬 Comments

View all comments