0%

Chapter Title : മലയോരങ്ങളിൽ 2 [സണ്ണി]

Author : sunny Read All Parts 1.5K

അവനൊന്നാക്കിച്ചിരിച്ചിട്ട് രണ്ട് ഗ്ളാസിൽ ചായ ഒഴിച്ച് വേഗം കുടിക്കാൻ പറഞ്ഞു.

“ഇവിടിങ്ങനെ ടൈമിങ്ങിന് ഫുഡ് ഒക്കെ കിട്ടും ഇന്നുച്ചക്കത്തെ ഒഴിച്ച്..എല്ലാം വഴിയേ പറയാം.." അവൻ അടപ്പിലേക്ക് ചായയൂറ്റി തണുപ്പിച്ച് പെട്ടന്ന് കുടിക്കാൻ പറഞ്ഞു.

“ഡാ ... ബാഗീ ന്ന് നമ്മുടെ ഫുഡും പിന്നെയീ ഫ്ളാസ്കും ഗ്ളാസുമെടുത്തോ" ചായ കുടിച്ചു തീരുന്നതിനു മുമ്പേ ഡ്രസ് മാറി വാതിൽ പൂട്ടിയിറങ്ങിയ നൻപന്റെ കല്പനയുടെ പുറകേ ഞാനും പെട്ടന്ന് തുണി മാറി നടന്ന് വീണ്ടും നീണ്ട് വളഞ്ഞ വഴികളിലൂടെ  മുറ്റത്തെത്തി..

“ ശൈ... മിണ്ടാതിരിയെടാ ... അവര് പോയി"റൂബി ചേച്ചി പട്ടികളോട് കയർത്തുകൊണ്ട് നിൽക്കുന്നത് കണ്ടപ്പോഴാണ്... ഇത്രയും നേരം പരിചയമില്ലാത്തവരെ കണ്ടപ്പോഴുള്ള അവരുടെ അലപ്പറ പോലും കേട്ടില്ലല്ലോ എന്നോർത്തത്..

എല്ലാം.., റൂബിയുടെയും ഡിംപിളിന്റെയും വീട്ടുവളപ്പിൽ വന്ന അമ്പരപ്പിന്റെയും സർവ്വോപരികാപ്പിത്തോട്ടത്തിലെ ദേവത ഡെൽനയുടെയുംഇഫക്ട്...!

ശ്ശേ... ഇന്നലെ വന്നത് മുതൽ മൊത്തംഎഫക്ടാണല്ലോ എന്ന് കരുതി ഗേറ്റിലെത്തി ചുമ്മാ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ വീണ്ടുമെന്നെ പെണ്ണമ്മച്ചേച്ചിയുടെ ക്ളാസിലെ കുട്ടിയാക്കി മാറ്റിക്കൊണ്ട് റൂബിച്ചേച്ചിയതാ മാക്സി കയറ്റിക്കുത്തി അതേ ചിരിയോട് മുറ്റത്ത് നിന്ന് എന്നെ നോക്കുന്നു.....! എന്റെ കാവിലമ്മേ എന്റെ സ്കാനിങ്ങ് തിരിച്ചറിഞ്ഞാണോ അവര് നോക്കിയത് എന്നാലോചിച്ച് ഗെയ്റ്റടച്ച് വന്ന നൻപന്റെ പുറകിൽ  ഇപ്പോൾ പെട്ടന്നു കഴിഞ്ഞു പോയ എല്ലാ എഫക്ട്കളും തേച്ച് മായ്ച്ച് കളഞ്ഞ്  മെല്ലെ നടക്കാൻ തുടങ്ങി ....

“എടാ.. നിന്നോട് പ്രധാനപ്പെട്ട രണ്ട് മൂന്നെണ്ണംപറയാനുണ്ട്" രണ്ട് വളവ് കഴിഞ്ഞ് അവൻ തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ട് വീണ്ടും പ്രധാനപ്പെട്ടതുമായി ചെവി കടിക്കാൻ വന്നു...

“ എടാ.. പിന്നേയ്..."

💬 Comments

View all comments