Chapter Title : മലയോരങ്ങളിൽ ? [സണ്ണി]
മൂളി മുരണ്ട് നോക്കാറുണ്ടെങ്കിലും ഒരൊറ്റയാളും ഇതുവരെ നല്ലത് പറഞ്ഞിട്ടില്ല! അല്ലെങ്കിലും ബ്ളഡി മലയാളിസ് ആരെയും വളരാനനുവദിക്കില്ലാ എന്നത് പാട്ടിന്റെ കാര്യത്തിൽ മാത്രമല്ല മറ്റ് പല കാര്യത്തിലും ഉണ്ടെന്ന് വൈകാതെ മനസിലായിത്തുടങ്ങി. ഇതുവരെ പേരന്റ്സ് എന്നൊരു ചുറ്റുവട്ടം ഉള്ളത് കൊണ്ട് അങ്ങനെ പലതും അറിഞ്ഞിരുന്നില്ല. ഇപ്പോൾ ഒരു ജോലി തെണ്ടി ആയപ്പോഴാണ് പലതും മനസിലായിത്തുടങ്ങിയത്...
പക്ഷേ ജോലിയുള്ള ഒരു തെണ്ടി ആണ് ശരിക്കും ഞാൻ ഇപ്പോൾ . കാരണം കടപ്പുറം പരിസരങ്ങളിൽ ജനിച്ചവരിൽ ആരോഗ്യമുള്ളവർ മിനിമം കടലിൽ പോയി നീന്തി മീനിനെ പിടിച്ചെങ്കിലും നേരം കളയുമല്ലോ.. ഞാനും സെയിം മനുഷ്യൻ തന്നെ.. അതുകൊണ്ട് ഇരുപത്തിരണ്ട് വയസിനുള്ളിൽ കറുത്തു മിനുത്ത കാരിരുമ്പ് ശരീരം സ്വന്തമായുണ്ട് പോക്കറ്റിൽ ഒരു തരി പണം ഇല്ലെങ്കിലും! അങ്ങനെ എന്ത് പണി കിട്ടിയാലും ചെയ്യുന്ന ഒരു സുന്ദരനും കറുമ്പനും ബോഡിമാനുമായി മാറി ഞാൻ പല പല പണികളും പയറ്റി നോക്കിക്കൊണ്ടിരുന്നു .....
“എടാ.. കുമളിലേക്ക് പോരുന്നോ നീ.. ഇപ്പോ പണി സീസണാ.." ഡിഗ്രിക്ക് ഹോസ്റ്റലിലെ കൂടെയുള്ള നൻപൻ വിളിച്ചപ്പോൾ ഒന്നും നോക്കിയില്ല കുറച്ച് പാന്റും ടി ഷർട്ടും ഷഡ്ഡിയുമൊക്കെ ബാഗിൽ കുത്തിത്തിരുകി നേരേ കുമളിയിലേക്ക് ബസ് കയറി... കുരുമുളക് കാപ്പിക്കുരു വിളവെടുക്കാൻ! ഒരു പരിചയവുമില്ലാത്ത പണിയാണെന്ന് അവനോട് പറഞ്ഞപ്പോൾ ....,
പങ്കായം പിടിച്ച കൈയ്യും സ്പോർട്സ്മാന്റെ ബോഡിയുമുള്ള നിനക്ക് ഇതൊക്കെ സിമ്പിളാ.. എന്ന അവന്റെ മറുപടിയുടെ ഉറപ്പിലാണ് വണ്ടി കയറിപ്പോയത്........
ആറേഴ് മണിക്കൂർ യാത്രയുടെ ക്ഷീണം ഒരു സോഡാ നാരങ്ങാവെള്ളത്തിൽ അലിയിപ്പിച്ച് കളഞ്ഞ് അവൻ ഫോണിൽ പറഞ്ഞ വഴികളിലൂടെ നടന്നു തുടങ്ങി... കുന്നും മലയും തട്ടുതട്ടായ
💬 Comments
View all comments