0%

Chapter Title : മലയോരപ്പാർട്ടിയിലെ കുത്സിതങ്ങൾ 1 [Spulber]

Author : Spulber Read All Parts 591.2K

കവിളിൽ ഒരുമ്മ കൊടുത്തു..പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി..

✍️… ബിനോയിക്കിനിയും വിശ്വസിക്കാനായിട്ടില്ല.. മാമച്ചന്റെ പ്രഖ്യാപനത്തോടെ അവൻ തകർന്ന് പോയിരുന്നു.. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലത്ത ഒരാളെയാണ് മാമച്ചൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്..നീതു സ്ഥാനാർത്ഥിയായതിലല്ല,മറിച്ച് അവൾ ജോസിന്റെ ഭാര്യയാണ് എന്നതാണ് ബിനോയിയെ തളർത്തിക്കളഞ്ഞത്.. ഇനി പാർട്ടിയിൽ തന്റെയും ജോസിന്റെയും സ്ഥാനമെന്തായിരിക്കും എന്നതാണ് ബിനോയിയെ ഭയപ്പെടുത്തിയത്.. താൻ യൂത്ത് വിംഗിന്റെ സംസ്ഥാന പ്രസിഡന്റും, ജോസ് ജില്ലാ പ്രസിഡന്റുമാണ്.. തന്നെക്കാൾ എത്രയോ താഴെയാണ് അവന്റെ സ്ഥാനം..പക്ഷേ നീതു എം എൽ എ ആയാൽ പിന്നെ ജോസിന്റെ സ്ഥാനം എവിടെയായിരിക്കും..?. പിന്നെ അവനായിരിക്കില്ലേ പാർട്ടിയിലെ എല്ലാം..?.
മാമച്ചനെ വരെ ഒതുക്കി അവൻ പാർട്ടി കയ്യടക്കും.. അവന്റെ കീഴിൽ നിൽക്കുന്നതിനേക്കാൾ നല്ലത് പാർട്ടി വിടുന്നതാണ്..

യോഗം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് പോയിട്ടും ബിനോയി പാർട്ടി ഓഫീസിൽ തന്നെയിരുന്നു.. ഇപ്രാവശ്യം ഈ സീറ്റ് തനിക്ക് കിട്ടുമെന്ന് ഒത്തിരി പ്രതീക്ഷിച്ചതാണ്.. അതിനുള്ള പണിയെല്ലാം ചെയ്ത് വെച്ചിരുന്നതാണ്.. പാർട്ടിക്കുള്ളിലെ ആരെ നിർത്തിയാലും അത് തടയാൻ തനിക്ക് പറ്റിയേനെ..പക്ഷേ, നീതൂനെയാണ് മാമച്ചൻ പ്രഖ്യാപിക്കുക എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല..അത് കൊണ്ട് തന്നെ അവൾക്കെതിരിൽ പ്രയോഗിക്കാനുളള ആയുധവും തനിക്കില്ലാതെ പോയി..

ഇനിയെന്ത് ചെയ്യും..?.
പാർട്ടി മാറണോ..?.
അതോ ഇവിടെത്തന്നെ നിൽക്കണോ..?.
ഇപ്പോ പാർട്ടി മാറിയിട്ടും വലിയ കാര്യമൊന്നുമില്ല.. മറ്റേ പാർട്ടിക്കാരൊക്കെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു..ഏതായാലും നീതു എം എൽ എ ആയാലും രണ്ട് വർഷം കൂടിയേ അവൾക്ക് ബാക്കിയുണ്ടാവൂ.
അത് കഴിഞ്ഞ് ഇലക്ഷൻ വരും… അപ്പോ നോക്കാം..അല്ലാതെ വേറെ വഴിയില്ല.. നീതൂന്റെ വിജയത്തിനായി പ്രവർത്തിക്കണോ വേണ്ടേന്ന് ചിന്തിച്ച് തീരുമാനമെടുക്കണം.. മൊബൈൽ ബെല്ലടിക്കുന്നത് കേട്ട് ബിനോയി എടുത്ത്

💬 Comments

View all comments