Chapter Title : Male Nurse 17
ഇവളുടെ മനസ്സിനെക്കാളും ഇവളുടെ പണത്തെയും ഇവളുടെ ശരീരത്തെയും ആയിരുന്നു ഇഷ്ടപെട്ടത്. ഈ പൊട്ടി അതൊന്നും അറിയാതെ അവനെ ജീവന് തുല്യം സ്നേഹിച്ചു.
ഇവളുടെ ശരീരം മടുത്ത അയാള്‍ ലോകം ചുറ്റുന്നത് തനിച്ചല്ല മറിച്ചു വില കൂടിയ പല എസ്കോര്‍ട്ടുകളും ആയിട്ടാണ് എന്നറിഞ്ഞ ഇവള് തകര്‍ന്നു. അത് പോലെ ബിസിനസ് ടൂര്‍ എന്നും പറഞ്ഞു കൂടെ കറങ്ങുന്ന സെക്രടറിമാര്‍ അയാളുടെ കിടക്ക കൂടി പങ്കിടുന്നത് അറിഞ്ഞ ഇവള് പതറി. എന്നിട്ടും അവള് തിരഞ്ഞെടുത്ത ആള് ആയത് കൊണ്ട് ഒരു അട്ജസ്റ്റുമെന്റില് അവരുടെ ജീവിതം മുന്നോട്ട് നീങ്ങി.
ജീവിതത്തില്‍ കുറച്ചു സമാധാനം കിട്ടാനായി അവള് വീണ്ടും പ്രാക്ടിസ് ആരംഭിച്ചു. ഒടുവില്‍ അങ്ങേര് നന്നായി മദ്യപിച്ചു വീട്ടില്‍ വരാന്‍ തുടങ്ങി. അവള് അത് കാര്യമാക്കാതെ വന്നപ്പോള്‍. അയാള്‍ കൂടുതല്‍ അധികാരം എടുക്കാന്‍ തുടങ്ങി. സെക്രടറിമാരെയും അങ്ങേരുടെ കാമുകിമാരെയും വരെ വീട്ടില്‍ കൊണ്ട് വാരാന്‍ തുടങ്ങി. ഇവളില്‍ നിന്നും ഒരു എതിര്‍പ്പും കാണാത്തത് കൊണ്ട് അവളുടെ മുന്നില്‍ വച്ച് അങ്ങേരുടെ സെക്രടറിമാരെയും അങ്ങേരുടെ കാമുകിമാരെയും കളിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഇവള് എതിര്‍ക്കാന്‍ തുടങ്ങി.
എതിര്‍ത്താല്‍ അവളെ അയാള്‍ കൊല്ലും എന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ ഇവള് അയാളുടെ വീട് വിട്ടിറങ്ങി. അതിനകം അയാള്‍ ബിസിനസ് ആവിശ്യം എന്നും പറഞ്ഞു ഇവളുടെ സ്വത്ത് പലതും അടിച്ചു മാറ്റിയിരുന്നു. ഇവള് അക്കാര്യം ഒന്നും എന്നോടോ വീട്ടുകാരോടോ പറഞ്ഞില്ല. ജീവിതം നശിച്ച ഇവള് ഒടുവില്‍ ഇവളുടെ ജീവന് തന്നെ വെടിയാന്‍ തീരുമാനിച്ചു. ആ സമയത്ത് ദൈവം ആയിട്ട് എന്നെ അവളെ ഫോണില്‍ വിളിക്കാന്‍ തോന്നിപ്പിച്ചു. കരഞ്ഞു കൊണ്ട് അവള് എന്നോട് അവള്
💬 Comments
View all comments