0%

Chapter Title : മംഗല്ല്യധാരണം [Nishinoya]

Author : Nishinoya Read All Parts 2.3K

പഞ്ഞി ഒക്കെ വച്ച് ഓഫീസിലേക്ക് ഞാൻ ഇടിച്ചവനെ കൊണ്ട് പോവുന്നു.

ദൈവമേ ഇവൻ ചത്ത. ഒരു നിമിഷം ഞാൻ ചിന്തിക്കാതിരുന്നില്ല. ഞാൻ അവനെ ഒന്ന് നോക്കി പേടിപ്പിച്ചു. അപ്പോഴേക്കും കാർത്തി എന്റെ അടുത്തെത്തി.

"... എന്താടാ ഇതൊക്കെ. ഞാൻ ഒന്ന് പുറത്ത് പോയി വന്നപ്പോഴേക്കും എന്താ സംഭവിച്ചത്..." അവൻ ആശങ്കയോടെ തിരക്കി.

"...വാ പറയാം. ദിയ എവടെ..." അവളെ കാണാത്തത് കൊണ്ട് ഞാൻ തിരക്കി.

"... അവൾ ക്ലാസ്സിൽ ഇരുന്നു കരയുന്നുണ്ട്..." അത് കേട്ടതും ഞാൻ ക്ലാസ്സിലേക്ക് നീങ്ങി കൂടെ അവനും വന്നു.

ക്ലാസ്സിൽ എത്തിയതും ഏതോ ഭീകര ജീവിയെ കണ്ട പോലെ എല്ലാരും എന്നെ നോക്കി ഇരിക്കാണ്. ഞാൻ തേടി വന്നവൾ രണ്ടാമത്തെ ബെഞ്ചിൽ തലയും വച്ചു കിടക്ക. അത് കണ്ടപ്പോ മനസിലായി പുള്ളിക്കാരിയുടെ കരച്ചിൽ ഇതുവരെ മാറിയിട്ടില്ല. ഞാൻ നേരെ എന്റെ ബഞ്ചിൽ പോയി ബാഗും എടുത്ത് അവളെയും കൊണ്ട് ഗ്രൗണ്ടിൽ പോയി. കൂടെ ബാഗുമായി കാർത്തിയും കൂടി.

"... ഇനിയെങ്കിലും കാര്യം പറയ്. എന്തിനാ അവനെ ഇടിച്ചേ. പിന്നെ ഇവൾ എന്താ ഇങ്ങനെ കരഞ്ഞോണ്ട് ഇരിക്കണേ..." ക്ഷമ നശിച്ച കാർത്തി ചോദിച്ചു.

"... നീ ബുക്ക്‌ വാങ്ങാൻ പോയില്ലേ. അപ്പൊ ഞാൻ ടോയ്ലറ്റിൽ പോയതാ തിരിച്ചു വരുമ്പോൾ ആ അരുൺ ഇവളുടെ കൈയിൽ കേറി പിടിച്ചു. ഇവൾ ആണെങ്കിൽ കരഞ്ഞോണ്ട് നിക്കുന്നു എനിക്ക് അങ്ങോട്ട്‌ പൊളിഞ്ഞു വന്നു. പിന്നെ ഒക്കെ നീ കണ്ടത് അല്ലെ..." ദേഷ്യം നിയന്ദ്രിക്കാൻ കഴിയാതെ ഞാൻ പറഞ്ഞു.

"... ആ നായിന്റെമോന്റെ കടി തീർന്നില്ലേ..." കാർത്തിക്കും നല്ല വേവ്

💬 Comments

View all comments