0%

Chapter Title : മംഗല്ല്യധാരണം [Nishinoya]

Author : Nishinoya Read All Parts 2.3K

ആയി.

"... എന്തായാലും അവനു നല്ലപോലെ കൊടുത്തിട്ടുണ്ട് 2,3 മാസം കോളേജിൽ വരില്ല..." ലേശം അഹങ്കാരത്തോടെ ഞാൻ പറഞ്ഞു.

"... അതൊക്കെ പോട്ടെ സസ്പെന്ഷൻ എത്ര കിട്ടി..."

"... ഒരു മാസത്തേക്ക് ഉള്ളത് കിട്ടി..." ചിരിച്ചോണ്ട് ഞാൻ പറഞ്ഞു.

"... ഞാൻ കാരണം അല്ലെ ഇതൊക്കെ..." എന്നെ നോക്കി ദിയ ഏങ്ങലോടെ പറഞ്ഞു.

"... ദേ ഇവൾ പിന്നെയും. നീ ഒന്നും അല്ല കാരണം ഇതൊക്കെ നടക്കാൻ ഉള്ളതാ അതോണ്ട് നടന്നു. പിന്നെ ഇത് നന്നായി എനിക്ക് അടുത്ത് തന്നെ ഒരു ബന്ധുവിന്റെ കല്യാണം ഉണ്ട് അതിലേക്കുള്ള ലീവ് ആയി..." വായിൽ വന്നത് അങ്ങ് തള്ളി വിട്ടു. അവൾ ചെറുതായി ചിരിച്ചു.

"... ഇനി ക്ലാസ്സിൽ പോയി ഇരുന്നു മോങ്ങിയാൽ എന്റെന്ന് ഇടി കിട്ടാൻ പോണത് നിനക്കാ..." അത് പറഞ്ഞ് അവളെ തല്ലാൻ എന്നോളം കൈ ഓങ്ങി

"... പോടാ അവിടന്നു..." ആ മുഖത്തു പുഞ്ചിരി വിരിഞ്ഞു.

"... എന്തായാലും ഞാനും ക്ലാസ്സിലേക്ക് ഇല്ല നീ പൊയ്ക്കോ..." കാർത്തി അവളെ ക്ലാസ്സിലേക്ക് അയച്ചു. ഞാനും അവനും പാർക്കിങ്ങിലേക്ക് നടന്നു.

"... അത് ഏത് ബന്ധുവിന്റെ കല്യാണത്തിന മോൻ 1 മാസം ലീവ് എടുത്തേ..." എന്നെ നോക്കി ചിരിച്ചോണ്ട് അവൻ ചോദിച്ചു.

"...എടാ അത്. നിനക്ക് അവളെ അറിയാലോ. എനിക്ക് സസ്പെന്ഷൻ കിട്ടിയതിൽ നല്ല വിഷമം ഉണ്ട്. അവളെ ഒന്ന് ഒക്കെ ആക്കാൻ വേണ്ടി തള്ളി വിട്ടത് അല്ലെ..."

"... മ്.. മനസിലായി. ശേ ഞാൻ കൂടി വേണമായിരുന്നു എങ്കിൽ ഒന്ന് കൊഴുപ്പിക്കായിരുന്നു..." സ്വയം കൈയിൽ ഇടിച്ചു അവന്റെ

💬 Comments

View all comments