Chapter Title : മംഗല്ല്യധാരണം [Nishinoya]
നിരാശ പ്രകടിപ്പിച്ചു.
"...നീ ഇല്ലാത്തത് നന്നായി ഇല്ലങ്കിൽ അവന് ശവപ്പെട്ടിയിൽ വീട്ടിൽ പോവേണ്ടി വന്നേനെ..." അതും പറഞ്ഞ് ചിരിച്ച് ചിരിച്ച് പാർക്കിങ്ങിൽ എത്തി. നമ്മളെയും കാത്തു ഹിമാലയൻ അവിടെ വെയ്റ്റിംഗ് ആയിരുന്നു. പിന്നെ നേരെ അവന്റെ വീട്ടിലേക്ക് പറപ്പിച്ചു.
"... അപ്പൊ ശെരിയടാ. വൈകിട്ട് ജിമ്മിൽ വരില്ലേ നീ...?"
"...ഇന്ന് നടക്കും എന്ന് തോന്നുന്നില്ലടാ .ഈ കേസ് എങ്ങനെ എങ്കിലും വീട്ടിൽ പറഞ്ഞു സെറ്റ് ആക്കണം. നാളെ ഇറങ്ങാം..." അതും പറഞ്ഞ് വീട്ടിലേക്കു വിട്ടു.
ബൈക്ക് ഗേറ്റ് കടന്നതും ഉമ്മറത്തേക് ഒരു തല പ്രത്യക്ഷപെട്ടു. ദേഷ്യത്തോടെ തിരിച്ചും പോയി.
അമ്മ മഹാറാണി എല്ലാം അറിഞ്ഞിരിക്കണു. ആ മൊണ്ണ പ്രിൻസി എല്ലാം പറഞ്ഞന്ന തോന്നുന്നേ. എങ്ങനെ എങ്കിലും ഇതിൽ നിന്നും തലയൂരണം ബൈക്ക് വച്ച് പയ്യെ വീട്ടിലേക് കേറി.
"... ഡാ... നീ കോളേജിൽ പഠിക്കാനാണോ പോണേ അതോ തല്ലുണ്ടാക്കാനോ😡..." അമ്മ നിന്നും കത്തുകയാണ്
"... അമ്മേ അത്. അവൻ ആണ് ആദ്യം പ്രശ്നം ഉണ്ടാക്കിയത്..." ഞാൻ നിന്നും മെഴുകി
"... അയ്യോ എനിക്ക് നിന്നെ കുറിച് അറിയാത്തത് ഒന്നും അല്ലല്ലോ. ഒരു നന്മ പുത്രൻ വന്നിരിക്കുന്നു. ഞാൻ നിന്റെ അച്ഛനോട് എല്ലാം പറഞ്ഞിട്ടുണ്ട്. നീ അദ്ദേഹത്തോട് പറഞ്ഞാൽ മതി എല്ലാം..." അമ്മ അതും പറഞ്ഞു കേറി പോയി.
തത്കാലം രക്ഷപ്പെട്ടു. ഇനി വൈകിട്ട് അച്ഛനെ എങ്ങനെ എങ്കിലും ചാക്കിൽ ആക്കിയാൽ രക്ഷപ്പെട്ടു. അതും വിചാരിച്ചു റൂമിൽ പോയി ബെഡിലേക്ക് ചാടി. വൈകിട്ട് അമ്മു വിളിച്ചപ്പോഴാ ഞാൻ എഴുന്നേറ്റത്.
"... നീ സ്കൂളിൽ നിന്നും എപ്പോ വന്നു. അച്ഛൻ
💬 Comments
View all comments