0%

Chapter Title : മംഗല്ല്യധാരണം [Nishinoya]

Author : Nishinoya Read All Parts 2.3K

വന്നോ..." അത് പറഞ്ഞു അവളെ നോക്കി

"... അച്ഛൻ ഒക്കെ വന്നു. അമ്മ ചേട്ടനെ വിളിക്കുന്നു താഴേക്ക് വരാൻ..." ഞാൻ എഴുനേറ്റു സമയം നോക്കി

ഈശോര സമയം 7.00 pm ആയോ ഇത്രം സമയം ഉറങ്ങിയോ. പയ്യെ താഴെ ഹാളിലേക്ക് ചലിച്ചു. അമ്മ സീരിയൽ കാണുന്നു അമ്മു പഠിക്കാൻ പോയി. അച്ഛൻ ഉമ്മറത്ത്‌ ഇരുന്നു ഫോണിൽ കുത്തുന്നു. ഞാൻ ചെന്ന് ചാടിയത് അമ്മക് മുന്നിൽ ആയിരുന്നു.

"... ദേ വന്നു നിങ്ങളുടെ പുന്നാര ഗുണ്ട..." അത് പറഞ്ഞ് അമ്മ തിരിച്ചു സീരിയലിൽ മുഴുകി

ഈ അമ്മ മനുഷ്യനെ കൊലക്കുകൊടുക്കും. ഞാൻ അച്ഛന്റെ അടുക്കലേക്കു ചെന്ന്.

"... ഇന്ന് എന്തായിരുന്നു കോളേജിൽ പ്രശ്നം..."

"... അത് അച്ഛാ. ഒരുത്തൻ എന്റെ ഒരു കൂട്ടുകാരിയോട് പ്രശ്നം ഉണ്ടാക്കി അതാ..."

"... എന്ന് പറഞ്ഞു നീ അവനെ ഇടിക്കോ..." കസേരയിൽ നിന്നും എഴുനേറ്റ് ലേശം ദേഷ്യത്തോടെ അച്ഛൻ ചോദിച്ചു

"... അവൾ എനിക്ക് അമ്മുവിനെ പോലെയാ അച്ഛാ. അതാ ഞാൻ അവനെ ഇടിച്ചേ..." അത് കേട്ടതും പിന്നെ ഒന്നും മിണ്ടാതെ അകത്തേക്കു പോയി

"... ആ കുട്ടിക്ക് വല്ലതും പറ്റിയോ..." പോണ പോക്കിൽ അച്ഛൻ തിരക്കി.

"... ഇല്ല അച്ഛാ..." അതിന് ഒരു മൂളൽ നൽകി അച്ഛൻ പോയി

ഭാഗ്യം അച്ഛൻ സീൻ ആക്കിയില്ല. പിന്നെ അമ്മയുടെ അടുത്ത് പോയി. അമ്മക്കുട്ടിയുടെ മടിയിൽ പോയി കിടന്നു. പുള്ളികാരിയുടെ ദേഷ്യം മാറ്റിയിട്ടാണ് അവിടെ നിന്നും എഴുന്നേറ്റെ. കുറച്ചു കഴിഞ്ഞു എല്ലാരും ചോർ കഴിക്കാൻ വട്ടം കൂടി.

"... എത്ര മാസം ഉണ്ട് സസ്പെന്ഷൻ..."

💬 Comments

View all comments