Chapter Title : മംഗല്ല്യധാരണം [Nishinoya]
അച്ഛൻ തിരക്കി
"... 1മാസം 🫣..."
"... എന്താ അത് വരെ പരിപാടി..."
"... പ്രതേകിച്ചു ഒന്നും ഇല്ല ജിമ്മിൽ പോണം അത് മാത്രമേ ഉള്ളു..."
"... അവിടെ പോയി ഓരോന്ന് പഠിച്ചു അത് പയറ്റുന്നത് പിള്ളേരുടെ നെഞ്ചത്ത്..." അമ്മ ചെറുതായി എന്നെ കുത്തി പറഞ്ഞതാ.
ഫുഡ് കഴിച്ച് നേരെ റൂമിൽ പോയി. ഉച്ചക്ക് ഉറങ്ങിയത് കൊണ്ട് ഉറക്കവും വരുന്നില്ല. എന്നാ പിന്നെ ഞാൻ എന്നെകുറിച് നിങ്ങളോട് പറയാം.
എന്റെ പേര് നിങ്ങൾക് മനസിലായി കാണുമല്ലോ ആദിദേവ്. അത്യാവശ്യം നല്ലൊരു സാമ്പത്തികം ഉള്ള വീടാണ് എന്റെ . അച്ഛനും അമ്മയും പിന്നെ അനിയത്തി അമൃത എന്ന അമ്മു. അച്ഛൻ ബിസിനസ്സ് ആണ് അമ്മ വീട്ടിൽ തന്നെ. അമ്മു +2 പഠിക്കുന്നു. ചെറിയൊരു പഠിപ്പിസ്റ്റ് എന്നുവേണം പറയാൻ.
ഞാൻ +1 പഠിക്കുന്ന സമയത്ത് ആണ് സീനിയർ ഒരു ചേട്ടൻ റാഗിംഗ് എന്ന പേരിൽ എന്നെ പിടിച്ച് ഇടിച്ചു. പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. നല്ല രീതിയിൽ ഇടിയും കിട്ടി മാനവും പോയി. എങ്ങനെ എങ്കിലും ഈ അപമാനത്തിന് പകരം ചോദിക്കണം. അപ്പൊ എന്റെ മുന്നിൽ തെളിഞ്ഞ വഴിയാണ് ജിം 😁. പിന്നെ വൈകാതെ അങ്ങോട്ട് ചേക്കേറി. അവിടത്തെ ആശാന്റെ മോൻ ആണ് കാർത്തി ഞാൻ അവനോട് പെട്ടെന്ന് അടുത്തു എന്റെ വിഷമം എല്ലാം പറഞ്ഞു. എല്ലാം കേട്ട അവൻ എന്നെ ബോക്സിങ് എന്ന കലാരൂപത്തിലേക്കു സ്വാഗതം ചെയ്തു. അവൻ കൊച്ചിലെ ബോക്സിങ് പഠിക്കുന്നുണ്ട്. പയ്യെ പയ്യെ ഞാനും ബോക്സിങ്ങിലേക്ക് ചുവടു വച്ചു . ഒരു വർഷത്തിന്
💬 Comments
View all comments