0%

Chapter Title : മംഗല്ല്യധാരണം [Nishinoya]

Author : Nishinoya Read All Parts 2.3K

ശേഷം +2 എക്സാം കഴിഞ്ഞ് ഇറങ്ങിയ ആ സീനിയർ തെണ്ടിയെ സ്കൂളിൽ ഇട്ടു തല്ലി. എന്റെ 1 വർഷത്തെ പ്രതികാരം അന്നത്തോടെ അവസാനിപ്പിച്ചു. അന്ന് മുതൽ സ്കൂളിൽ ഞാൻ സ്റ്റാർ ആയി. +2 പിന്നെ ഒരേ പൊളി മൂഡ്. പോരാത്തതിന് ബോക്സിങ് വഴി ഡിസ്ട്രിക്റ്റ് ലെവലിൽ മത്സരിക്കാൻ പറ്റി. ആ സംഭവത്തിന്‌ ശേഷം എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ജിമ്മും ബോക്സിങ്ങും ആയി കൂടെ കാർത്തി എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി. അവനും എന്റെ അതെ പ്രായം ആയിരുന്നു. +2 നല്ല മാർക്കോടെ പാസ്സ് ആയപ്പോ അച്ഛൻ ഹിമാലയൻ വാങ്ങി തന്നു. പിന്നെ അതിലാണ് കറക്കം. എനിക്കും കാർത്തിക്കും ഒരേ കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി അതും സെയിം ക്ലാസ്സ്‌. പിന്നെ പറയണോ.

കോളേജിൽ എത്തി 1,2 ദിവസം കൊണ്ട് തന്നെ എല്ലാരുമായി നല്ല കൂട്ടായി. ഒരു ദിവസം ഉച്ചക്ക് lunch break സമയത്ത് കാർത്തി തമാശയ്ക് ഇടിച്ചിട്ടു ക്ലാസിനു പുറത്തേക്ക് ഓടി. അവന്റെ പിന്നാലെ ഞാനും കഴിക്കാൻ ഉള്ള ചോറുമായി എഴുന്നേറ്റ ഒരു പെങ്കൊച്ചിനെയും തട്ടി മറിച്ചോണ്ട് ഞാൻ വീണു.

മൈര് മൂഞ്ചി. നോക്കിയപ്പോ നിലത്തു മുഴുവൻ ചോർ. ഒരു വെള്ള അനാർക്കലിയും കഴുത്തിൽ ഒരു ചെറിയ ചെയിനും കാതിൽ കുഞ്ഞി കമ്മലും ഇട്ട സുന്ദരി. അവളുടെ കണ്ണുകൾ നിറയുന്നുണ്ട്. ആദ്യം ഞാൻ ഒന്ന് പേടിച്ചു ആദ്യമായിട്ടാണ് ആ കൊച്ചിനെ കാണുന്നെ. പിന്നെ ഞാൻ നിലത്തു കിടന്ന ചോർ എല്ലാം വരി പത്രത്തിൽ ഇട്ടു അവളും നിറകണ്ണുകളോടെ ചോർ എല്ലാം വാരി.

"... സോറി ഞാൻ കണ്ടില്ലായിരുന്നു..."

💬 Comments

View all comments