Chapter Title : മംഗല്ല്യധാരണം [Nishinoya]
ജാളിയതയോടെ ഞാൻ പറഞ്ഞു. മറുപടി ഒന്നും പറയാതെ അവൾ പുറത്തേക്ക് പോയി. അതിനു പിന്നാലെ എന്റെ കണ്ണുകളും. എന്റെ കണ്ണുകൾ പോയി നിന്നത് പുറത്തേക്ക് പോവുന്ന അവളെ നോക്കി നിൽക്കുന്ന കാർത്തിയെ ആയിരുന്നു.
"...സമാധാനം ആയല്ലോടാ ചെറ്റേ..."അവന്റെ തലക്ക് ഇട്ടു ഒരു കൊട്ട് കൊടുത്ത് ഞാൻ ചോദിച്ചു.
"... അതിനു ഞാൻ എന്ത് ചെയ്ത്. നിനക്ക് നോക്കി ഒക്കെ നടന്നൂടെ..."
"...എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട. എടാ അവൾ ഒന്നും പറയാതെയ പോയെ..."
"... അതിനു..." എന്നെ നോക്കി കാർത്തി ചോദിച്ചു.
"...എടാ ഞാൻ കാരണം ഒരാളുടെ ഫുഡ് വേസ്റ്റ് ആയില്ലേടാ. ചിലപ്പോ അവൾ ഇന്ന് ഒന്നും കഴിച്ചില്ലങ്കിലോ..."
"... അവൾ കാന്റീൻ നിന്നും കഴിച്ചോളും. നീ എന്തായാലും സോറി പറഞ്ഞില്ലേ അത് മതി..."
"... അങ്ങനെ അല്ലടാ ഞാൻ കാരണം അല്ലെ ഇതൊക്കെ സംഭവിച്ചേ എനിക്ക് അവളോട് സംസാരിക്കണം..."
"... അവൾ അവിടെ പൈപ്പിന്റെ അടുത്തൊട്ട പോയെ നീ പോയിട്ടു വാ..." വല്യ താല്പര്യം ഇല്ലാതെ കാർത്തി പറഞ്ഞു.
"... അതിനു നീ എവിട പോണു. എല്ലാത്തിനും നീയാണ് കാരണം വാടാ ഇങ്ങോട്ട്..."
അവനെയും കൊണ്ട് നേരെ പൈപ്പിന്റെ അടുത്തേക്ക് പോയി. അവൾ അവിടെ നിന്നും പാത്രം കഴിക്കുകയാ. നേരെ അവൾക് അടുത്തേക്ക് പോയി.
"... അതെ സോറി. നേരുത്തേ അറിയാതെ പറ്റിയതാ ക്ഷമിക്കണം..." വിനയത്തോടെ ഞാൻ പറഞ്ഞു.
"... അത് സാരമില്ല..." അത് പറഞ്ഞു അവൾ പോവാൻ ഒരുങ്ങി.
"... ഒന്നും കഴിച്ചില്ലല്ലോ. ക്യാന്റീനിൽ വരാവോ. ഫുഡ് ഞാൻ വാങ്ങി തരാം..."
"... ഫുഡ്
💬 Comments
View all comments